സ്‌കൂളില്‍ ഒരു സംഘം അതിക്രമിച്ചു കയറി; വിദ്യാര്‍ത്ഥിനികളെ ആക്രമിച്ചു; മുപ്പത്തിനാല് പെണ്‍കുട്ടികള്‍ ആശുപത്രിയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 7, 2018

സ്‌കൂളില്‍ ഒരു സംഘം അതിക്രമിച്ചു കയറി; വിദ്യാര്‍ത്ഥിനികളെ ആക്രമിച്ചു; മുപ്പത്തിനാല് പെണ്‍കുട്ടികള്‍ ആശുപത്രിയില്‍

പട്‌ന: സ്‌കൂളില്‍ ഒരു സംഘം അതിക്രമിച്ചു കയറി നടത്തിയ അക്രമണത്തില്‍ 34 വിദ്യാര്‍ത്ഥിനികള്‍ക്ക് പരുക്ക്. വിദ്യാര്‍ത്ഥിനകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തെ യുവാക്കള്‍ ശല്യപ്പെടുത്തുന്നത് വിദ്യാര്‍ത്ഥികള്‍ എതിര്‍ത്തതാണ് ആക്രമണത്തിന് കാരണം. പട്‌നയില്‍ നിന്നും 250 കിലോമീറ്റര്‍ അകലെ സൗപോള്‍ ജില്ലയിലെ ത്രിവെനിഗഞ്ചിലാണ് സംഭവം.

പ്രദേശത്തെ ചില കുട്ടികള്‍ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍നികളുമായി തര്‍ക്കം ഉണ്ടാവുകയായിരുന്നു. തുടര്‍ന്ന് സ്‌കൂളില്‍ നിന്ന് ഇറങ്ങി പോകണമെന്നും ആവശ്യപ്പെട്ടു. ശല്യം സഹിക്കാതെ വന്നതോടെ വിദ്യാര്‍ത്ഥിനികള്‍ യുവാക്കളെ സ്വയരക്ഷയ്ക്കായി മര്‍ദ്ദിക്കുകയായിരുന്നു.

വീടുകളിലേക്ക് മടങ്ങിയ യുവാക്കള്‍ മാതാപിതാക്കളെയും ബന്ധുക്കളെയും കൂട്ടിയെത്തി സ്‌കൂളുകളിലെത്തി ആക്രമിക്കുകയായിരുന്നു. തുടര്‍ന്നെത്തിയ സംഘം സ്‌കൂള്‍ വളയുകയും വിദ്യാര്‍ത്ഥിനികളെയും സ്‌കൂള്‍ ജീവനക്കാരെയും മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.



from mangalam.com https://ift.tt/2zW21qc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages