കൊച്ചി: സംസ്ഥാന സർക്കാരിന്റെ സാലറി ചലഞ്ചിലെ, ശമ്പളം നൽകാൻ തയ്യാറല്ലാത്തവർ വിസമ്മതപത്രം നൽകണമെന്ന നിർദേശത്തിന് ഹൈക്കോടതിയുടെ സ്റ്റേ. ജീവനക്കാർക്ക് ഇഷ്ടമുള്ള തുക സംഭാവന ചെയ്യാമെന്ന് ഹൈക്കോടതി പറഞ്ഞു. ശമ്പളം നൽകാൻ തയ്യാറല്ലാത്തവർ വിസമ്മതപത്രം നൽകണമെന്ന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. സാലറി ചലഞ്ചുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിലെ പത്താമത്തെ വ്യവസ്ഥയാണ് താൽപര്യമില്ലാത്തവർ വിസമ്മതപത്രം നൽകണമെന്നത്. ഈ വ്യവസ്ഥയാണ് ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്. സാലറി ചലഞ്ചിന് മുഖ്യമന്ത്രി അഭ്യർഥനയാണ് നടത്തിയതെങ്കിലും ഉത്തരവിൽ നിർബന്ധത്തിന്റെ ധ്വനിയുണ്ടെന്ന് കോടതി ചൂണ്ടിക്കാണിച്ചു. വിസമ്മതപത്രം നൽകാൻ മാത്രമേ സർക്കാർ അനുവാദം നൽകിയിരുന്നുള്ളു. ഇത് നൽകാത്തവരുടെ ശമ്പളം പിടിക്കുകയും ചെയ്യും. ഇത് നിർബന്ധ സ്വഭാവമാണ് കാണിക്കുന്നതെന്ന് കോടതി പറഞ്ഞു. സാലറി ചലഞ്ചിനെതിരെ എൻ ജി ഒ സംഘ് സ്റ്റേറ്റ് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ ഹർജി സമർപ്പിച്ചിരുന്നു. ഇതിൽ ഒരുമാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്നും കോടതി നിർദേശം നൽകി. പ്രളയബാധിത കേരളത്തിന്റെ പുനർനിർമാണ പ്രവർത്തനങ്ങൾക്ക് സർക്കാർ ജീവനക്കാരും അധ്യാപകരും ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യണമെന്നായിരുന്നു സാലറി ചലഞ്ചിലൂടെ സർക്കാർ ആവശ്യപ്പെട്ടിരുന്നത്. content highlights:High court stays note of dissent in salary challenge
from mathrubhumi.latestnews.rssfeed https://ift.tt/2pL306N
via
IFTTT
No comments:
Post a Comment