'ഇത് കണ്ടിട്ട് ഞാനൊരു മൃഗമാണെന്ന് തോന്നുന്നില്ലേ'; മുന്‍ഭര്‍ത്താവിനെ കുത്തി പരുക്കേല്‍പ്പിച്ചു; ചോര വാര്‍ന്നൊഴുകുന്ന ശരീരത്തിനൊപ്പം സെല്‍ഫിയെടുത്ത് കൂട്ടുകാര്‍ക്കയച്ചു; യുവതിയുടെ ക്രൂരത ഇങ്ങനെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 31, 2018

'ഇത് കണ്ടിട്ട് ഞാനൊരു മൃഗമാണെന്ന് തോന്നുന്നില്ലേ'; മുന്‍ഭര്‍ത്താവിനെ കുത്തി പരുക്കേല്‍പ്പിച്ചു; ചോര വാര്‍ന്നൊഴുകുന്ന ശരീരത്തിനൊപ്പം സെല്‍ഫിയെടുത്ത് കൂട്ടുകാര്‍ക്കയച്ചു; യുവതിയുടെ ക്രൂരത ഇങ്ങനെ

മുന്‍ ഭര്‍ത്താവിനെ കുത്തി പരുക്കേല്‍പ്പിച്ച ശേഷം ചോര വാര്‍ന്നൊഴുകുന്ന ശരീരത്തോടൊപ്പം സെല്‍ഫിയെടുത്ത് സുഹൃത്തുക്കള്‍ക്കയച്ചുകൊടുത്ത് യുവതിയുടെ ക്രൂരത. 'ഇത് കണ്ടിട്ട് ഞാനൊരു മൃഗമാണെന്ന് തോന്നുന്നില്ലേ' എന്ന കുറിപ്പോടെയായിരുന്നു യുവതിയുടെ ക്രൂര പ്രവൃത്തി. റഷ്യയിലാണ് സംഭവം. ഓള്‍ഗ വോറി എന്ന 25 വയസ്സുകാരിയാണ് മുന്‍ ഭര്‍ത്താവ് ഒലെഗ് സ്മിര്‍നോവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചത്.

പിന്നീട് പോലീസ് പിടിയിലായപ്പോള്‍ മദ്യലഹരിയില്‍ ഒലെഗ് തന്നെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നും ആത്മരക്ഷാര്‍ഥമാണ് താന്‍ അയാളെ കുത്തിയതെന്നുമായിരുന്നു ഓള്‍ഗ പോലീസിന് നല്‍കിയ മൊഴി.

ഓള്‍ഗയും മുന്‍ ഭര്‍ത്താവ് ഒലെഗും മദ്യലഹരിയിലായിരുന്നു. ഒലെഗുമായുള്ള ബന്ധത്തില്‍ ഓള്‍ഗയ്ക്ക് രണ്ടു വയസ്സുള്ള കുഞ്ഞുണ്ട്. കുഞ്ഞിന്റെ കാര്യങ്ങള്‍ നോക്കാനായി ഒലെഗിന്റെ താമസസ്ഥലത്തു വരാനുള്ള അനുവാദം ഓള്‍ഗയ്ക്കുണ്ടായിരുന്നു. മദ്യലഹരിയില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും തര്‍ക്കത്തിനിടയില്‍ ഒലെഗയ്ക്ക് കുത്തേല്‍ക്കുകയുമായിരുന്നു.

ഒലെഗയുടെ വയറിനാണ് കുത്തേറ്റത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഒലെഗ സുഘം പ്രാപിച്ച് വരികയാണ്. അതേസമയം ഓള്‍ഗയോട് രാജ്യം വിട്ട് പോകരുതെന്ന് പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുത്തേറ്റു കിടക്കുന്ന മുന്‍ഭര്‍ത്താവിനൊപ്പം സെല്‍ഫിയെടുത്ത് സുഹൃത്തുക്കള്‍ക്കയച്ചുകൊണ്ട് ഓള്‍ഗ പറഞ്ഞതിങ്ങനെ:- '' ഞാനെന്റെ മുന്‍ഭര്‍ത്താവിനെ കുത്തി. മൂന്നുമണിക്കൂറായി അതു സംഭവിച്ചിട്ട്. ഇപ്പോഴാണ് എല്ലാം വൃത്തിയാക്കിക്കഴിഞ്ഞത്. ഇപ്പോഴെന്നെ കണ്ടാല്‍ ഒരു മൃഗത്തെപ്പോലെ തോന്നുന്നില്ലേ?



from mangalam.com https://ift.tt/2OYZXH3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages