തിരുവനന്തപുരം : ശബരിമല യുവതി പ്രവേശന വിഷയത്തില്‍ രാഹുല്‍ ഗാന്ധിയുടെ അഭിപ്രായം വ്യക്തിപരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനാധിപത്യ മര്യാദ പ്രകാരം തീരുമാനം അരെയും അടിച്ചേല്‍പ്പിക്കാന്‍ നില്‍ക്കാതെ ഉദാര സമീപനമാണ് രാഹുല്‍ ഗാന്ധി സ്വീകരിച്ചത്. വിശ്വാസിസമൂഹത്തിനൊപ്പം നില്‍ക്കാന്‍ അനുവാദം നല്‍കികൊണ്ട് ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയാണ് രാഹുല്‍ ചെയ്തത്. ബി.ജെ.പിയിലോ സി.പി.എമ്മിലോ ആയിരുന്നെങ്കില്‍ ഇങ്ങനൊന്നും നടക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.
ജനവികാരം മാനിച്ച് ശബരിമലയില്‍ യുവതികള്‍ക്കു പ്രവേശനം അനുവദിക്കണമെന്ന വ്യക്തിപരമായ അഭിപ്രായത്തില്‍നിന്ന് കേരള ഘടകത്തിന്റെ നിലപാടിനു വഴങ്ങുകയായിരുവെന്നാണ് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പ്രതികരിച്ചത്.
ശബരിമല വിഷയത്തില്‍ പാര്‍ട്ടിയിലോ മുന്നണിയിലോ ആശയക്കുഴപ്പം ഇല്ല അങ്ങനെയുണ്ടെന്നു വരുത്തിതീര്‍ക്കാന്‍ ചില ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധി വന്നതിനുശേഷം കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനോടൊപ്പം രാഹുല്‍ ഗാന്ധിയെ കണ്ട് കേരളത്തിലെ ജനങ്ങളുടെവികാരം അറിയിച്ചിരുന്നു. ജനങ്ങളുടെ വികാരത്തിന് അനുസരിച്ച് ഒരു തീരുമാനമെടുക്കാന്‍ എ.ഐ.സി.സി അനുവാദം നല്‍കിയിട്ടുണ്ട്. ആര്‍ജവമുള്ള നേതാവ് എന്ന നിലയിലാണ് രാഹുല്‍ തന്റെ അഭിപ്രായം പറഞ്ഞത്. വ്യത്യസ്ഥ അഭിപ്രായങ്ങള്‍ ഉന്നയിക്കാന്‍ പാര്‍ട്ടിയില്‍ സ്വാതന്ത്രമുണ്ടെന്നു അത് എന്നും പാര്‍ട്ടി സ്വീകരിച്ചിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
ശബരിമല വിഷയത്തില്‍ യു.ഡി.എഫ് സുപ്രീം കോടതിയില്‍ 2016ല്‍ എടുത്ത നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. യുവതി പ്രവേശനത്തെ എതിര്‍ത്തുകൊണ്ടാണ് യു.ഡി.എഫ് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. ഇതെല്ലാം രാഹുല്‍ ഗാന്ധിയെ ബോധ്യപ്പെടുത്തിയതാണെന്നും ചെന്നിത്തല വ്യക്തമാക്കി.
from mangalam.com https://ift.tt/2Q9CI9Y
via IFTTT
No comments:
Post a Comment