ചെന്നൈ: മരുന്നുകള്‍ ഓണ്‍ലൈനില്‍ വില്പന നടത്തുന്നതിന് മദ്രാസ് ഹൈക്കോടതിയുടെ ഇടക്കാല വിലക്ക്. നവംബര്‍ 11 വരെയാണ് കോടതി ഓണ്‍ലൈന്‍ മരുന്നുവില്പന തടഞ്ഞിരിക്കുന്നത്. തമിഴ്‌നാട് കെമിസ്റ്റ്‌സ് ആന്റ് ഡ്രഗ്ഗിസ്റ്റ്‌സ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റീസ് ആര്‍. മഹാദേവന്‍ സ്‌റ്റേ അനുവദിച്ചത്.
ഓണലൈന്‍ ഷോപ്പിംഗ് ഉപതോക്ഭാക്കള്‍ക്ക് സൗകര്യപ്രദമാണെങ്കിലും ലൈസന്‍സ് ഇല്ലാത്ത ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ നിന്ന് മരുന്നുവാങ്ങുന്നത് വലിയ അപകടം വരുത്തിവയ്ക്കുമെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. വ്യാജവും കാലാവധി കഴിഞ്ഞതും മോശമായതും ഗുണമേന്മ ഇല്ലാത്തരുമായ മരുന്നുകള്‍ ആയിരിക്കാം ചിലപ്പോള്‍ ലഭിക്കുക. അംഗീകാരമില്ലാത്തതും സുരക്ഷിതമല്ലാത്തതുമായ മരുന്നുകള്‍ രോഗികളുടെ ആരോഗ്യത്തിന് തന്നെ ഹാനികരമായി തീരുമെന്നും ഹര്‍ജിയില്‍ പറയുന്നു.
ഷെഡ്യൂള്‍ എച്ച്, ഷെഡ്യൂള്‍ എക്‌സ് മെഡിസിനുക വില്‍ക്കുന്ന ഓണ്‍ലൈനുകള്‍ ബ്ലോക്ക് ചെയ്യണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. ഹര്‍ജിയില്‍ പ്രാഥമിക വാദം കേട്ട കോടതി കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം തേടാന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലിനോട് ആവശ്യപ്പെട്ടു.
from mangalam.com https://ift.tt/2qly6lB
via IFTTT
No comments:
Post a Comment