മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്ഘാടനം നടത്തുന്നതിന് ഒരുക്കങ്ങൾ തുടങ്ങി. സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താൻ കണ്ണൂർ റേഞ്ച് ഐ.ജി. ബൽറാംകുമാർ ഉപാധ്യായ വിമാനത്താവളം സന്ദർശിച്ചു. കിയാൽ അധികൃതരുമായി അദ്ദേഹം ചർച്ച നടത്തി. വിമാനത്താവളം സന്ദർശിക്കാനെത്തിയവരുടെ എണ്ണം നിയന്ത്രണാതീതമായ സാഹചര്യവും തുടർന്ന് ഏർപ്പെടുത്തേണ്ട സുരക്ഷാക്രമീകരണങ്ങളും യോഗം വിലയിരുത്തി. വിമാനത്താവളത്തിൽ ചൊവ്വാഴ്ച കസ്റ്റംസ്, ഇമിഗ്രേഷൻ അധികൃതർ പരിശോധന നടത്തുന്നുണ്ട്. കസ്റ്റംസ്, ഇമിഗ്രേഷൻ വിഭാഗങ്ങളുടെ പ്രവർത്തനം തുടങ്ങുന്നതിന് മുന്നോടിയായാണ് പരിശോധന. വിവിധ വിമാനക്കമ്പനി പ്രതിനിധികളുമായി ചൊവ്വാഴ്ച കിയാൽ എം.ഡി. വി.തുളസീദാസ് ചർച്ച നടത്തും. സർവീസ് തുടങ്ങാൻ ധാരണയായ എയർ ഇന്ത്യ, ഇൻഡിഗോ, ഗോ എയർ കമ്പനികളോടൊപ്പം സർവീസിന് താത്പര്യമറിയിച്ച മറ്റുകമ്പനികളുടെ പ്രതിനിധികളും ചർച്ചയിൽ പങ്കെടുത്തേക്കും. വിമാനത്താവളത്തിൽനിന്ന് ആദ്യം സർവീസ് നടത്തുന്ന റൂട്ടുകളെക്കുറിച്ചും ചർച്ചയിൽ ധാരണയാകും. പത്തുമുതൽ നിയന്ത്രണങ്ങളോടെ പ്രവേശനം കണ്ണൂർ വിമാനത്താവളത്തിൽ പത്തുമുതൽ സന്ദർശകർക്ക് നിയന്ത്രണങ്ങളോടെ പ്രവേശനം അനുവദിക്കും. 10, 11 തീയതികളിൽ കീഴല്ലൂർ പഞ്ചായത്തിലെയും മട്ടന്നൂർ നഗരസഭയിലെയും ആളുകൾക്കും 12-ന് സ്കൂൾ വിദ്യാർഥികൾക്കും മാത്രമായിരിക്കും പ്രവേശനം. മുഴുവനാളുകളും നിയന്ത്രണങ്ങളുമായി സഹകരിക്കണമെന്ന് കിയാൽ എക്സിക്യുട്ടീവ് ഡയറക്ടർ അറിയിച്ചു. കസ്റ്റംസ്, ഇമിഗ്രേഷൻ വിഭാഗങ്ങളുടെ പരിശോധനയും യോഗങ്ങളും നടക്കുന്നതിനാൽ എട്ട്, ഒൻപത് തീയതികളിൽ വിമാനത്താവളത്തിൽ പ്രവേശനം നിർത്തിവെച്ചിരുന്നു. സന്ദർശനം അനുവദിച്ച അഞ്ചുമുതൽ നിയന്ത്രണാതീതമായ ജനത്തിരക്കാണ് വിമാനത്താവളത്തിലുണ്ടായത്.
from mathrubhumi.latestnews.rssfeed https://ift.tt/2OdMcEd
via
IFTTT
No comments:
Post a Comment