ന്യൂഡൽഹി: വിമാനത്താവളങ്ങളുടെ സുരക്ഷാച്ചുതലയുള്ള സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥർ യാത്രക്കാരെ നോക്കി ഇനി ‘തുറന്നു ചിരിക്കില്ല’. ‘മിതമായ ചിരി’യേ സമ്മാനിക്കൂ. സുരക്ഷയിൽ കൂടുതൽ ശ്രദ്ധിക്കാനാണ് ഈ പരിഷ്കാരമെന്ന് സി.ഐ.എസ്.എഫ്. ഡയറക്ടർ ജനറൽ രാജേഷ് രഞ്ജൻ പറഞ്ഞു. യാത്രക്കാരോട് അമിതസൗഹൃദം കാട്ടിയതാണ് 2001-ൽ അമേരിക്കയിലുണ്ടായ ഭീകരാക്രമണത്തിന് ഒരു കാരണമായി ചൂണ്ടിക്കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. യാത്രക്കാരോട് സുരക്ഷാ ഉദ്യോഗസ്ഥർ വലിയ സൗഹൃദം കാണിക്കുന്നത് സുരക്ഷയെ ബാധിക്കുമെന്നതിനിലാണ് ‘തുറന്ന ചിരി’ എന്ന നയം സി.ഐ.എസ്.എഫ്. മാറ്റുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ 60 വിമാനത്താവളങ്ങളിൽ സുരക്ഷയൊരുക്കുന്നത് സി.ഐ.എസ്.എഫ്. ആണ്.
from mathrubhumi.latestnews.rssfeed https://ift.tt/2yolcXM
via
IFTTT
No comments:
Post a Comment