മുംബൈ:പൂജാ ചടങ്ങിനിടെ കിണറ്റിൽ വീണ് രണ്ടു സ്ത്രീകളും മൂന്നു വയസുകാരിയും മരിച്ചു, അഞ്ചുപേർക്ക് പരിക്കേറ്റു. മുംബൈയിലെ സബർബൻ വിലെ പാർലെയിൽ ചൊവ്വാഴ്ച വൈകിട്ട് 6.30 നായിരുന്നു അപകടം. മാധവി പാണ്ഡെ(55) ഇവരുടെ മകൾ രേണു യാദവ്(25), ദിവ്യ(3) എന്നിവരാണ് മരിച്ചത്. ചടങ്ങ് നടക്കുന്നതിനിടെ സമീപത്തുള്ള കിണറിനു മുകളിലെ ഗ്രില്ലിലിരുന്നവരാണ് ഗ്രിൽപൊട്ടിയതിനെ തുടർന്ന് കിണറ്റിലേക്ക് വീണത്. 14പേർ കിണറ്റിലേക്ക് വീണതായി രക്ഷാപ്രവർത്തകർ അറിയിച്ചു. 11 പേരെ രക്ഷപ്പെടുത്തി. മൂന്നു പേർക്ക് അപ്പോഴേക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു. രണ്ടു സ്ത്രീകളെ പ്രദേശവാസികൾ രക്ഷപ്പെടുത്തി. രണ്ടു കുട്ടികളെ അഗ്നിരക്ഷാസേനയെത്തി പുറത്തെത്തിച്ചു. തുടർന്ന് രക്ഷാപ്രവർത്തനത്തിനും തിരച്ചിൽ നടത്തുന്നതിനുമായി ദുരന്തനിവാരണസേനയുടെ സഹായം തേടി. കിണറിൽ വീണ എല്ലാവരേയും പുറത്തെത്തിച്ചതായി സേന അറിയിച്ചു. ഇരുപത്തഞ്ചോളം പേർ ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു. സ്ത്രീകളും കുട്ടികളും മാത്രം പങ്കെടുക്കുന്ന പൂജയാണിത്. കുട്ടികളുടെ ആയുർ ദൈർഘ്യത്തിനായി വർഷങ്ങളായി നടത്തിവരുന്ന പൂജയിൽ കുട്ടികളുള്ള സ്ത്രീകൾ 36 മണിക്കൂർ ഉപവാസമനുഷ്ഠിച്ചതിനു ശേഷമാണ് പങ്കെടുക്കുക.
from mathrubhumi.latestnews.rssfeed https://ift.tt/2y94xY1
via
IFTTT
No comments:
Post a Comment