ന്യുഡല്‍ഹി: ബോളിവുഡില്‍ തുടക്കമിട്ട #മീടു ക്യാമ്പയിന്‍ സമൂഹത്തിലെ വിവിധ മേഖലകളില്‍ കത്തിപ്പടരുമ്പോള്‍ ക്യാമ്പയിനെ തള്ളിപ്പറഞ്ഞും ആരോപണം ഉന്നയിക്കുന്ന സ്ത്രീകളുടെ ഉദ്ദേശശുദ്ധിയില്‍ സംശയം പ്രകടിപ്പിച്ചും ബി.ജെ.പി എം.പി ഉദിത് രാജ്. പണത്തിനു വേണ്ടി സ്ത്രീകള്‍ ഈ ആശയത്തെ ദുരുപയോഗിക്കുമെന്നാണ് എം.പിയുടെ വിമര്‍ശനം.
'ഒരാളില്‍ നിന്നും 2-4 ലക്ഷം രൂപ കൈപ്പറ്റിയ ശേഷം മറ്റൊരു പുരുഷനെതിരെ ആരോപണം ഉന്നയിക്കും. അവര്‍ ഈ ആശയത്തെ ദുരുപയോഗിക്കുകയാണ്. ആണുങ്ങളുടെ സ്വഭാവം താന്‍ അംഗീകരിക്കുന്നു. എന്നാല്‍ സ്ത്രീകള്‍ എല്ലാം ശരിയാണോ? ഈ ആശയം ദുരുപയോഗിക്കാന്‍ കഴിയില്ലേ? അതുവഴി ഒരു പുരുഷന്റെ ജീവിതം തകര്‍ക്കപ്പെടുകയാണെന്നും 'ഉദിത് രാജ് പറയുന്നു.
മീടു ക്യാമ്പയില്‍ 'തെറ്റായ പ്രയോഗ'മാണ്. മീടു ക്യാമ്പയിന്‍ അനിവാര്യമാണ്. എന്നാല്‍ ഒരാളില്‍ നിന്ന് ലൈംഗിക അതിക്രമമുണ്ടായി എന്ന് 10 വര്‍ഷം കഴിഞ്ഞാണോ വെളിപ്പെടുത്തേണ്ടതെന്ന് നടന്‍ നാനാ പടേക്കറിന് എതിരെ നടി തനുശ്രീ ദത്ത നടത്തിയ വെളിപ്പെടുത്തലിനെ വിമര്‍ശിച്ച് ഉദിത്ത് രാജിന്റെ പരാമര്‍ശം. വര്‍ഷങ്ങള്‍ക്കു ശേഷം ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ എങ്ങനെയാണ് സംഭവത്തിലെ സത്യാവസ്ഥ ബോധ്യപ്പെടുക? ആരോപണം നേരിടുന്ന ആളുടെ പ്രതിഛായയാണ് മോശമാകുന്നത്. ഇതൊരു തെറ്റായ ആചാരത്തിന്റെ തുടക്കമാണെന്നും ഉദിത്ത് രാജ് ട്വിറ്ററില്‍ പറയുന്നു.
ബോളിവുഡില്‍ തുടങ്ങി മീ ടു ഇതിനകം മാധ്യമ രംഗത്തും കേന്ദ്രമന്ത്രിസഭയിലും വരെ പ്രകമ്പനമുണ്ടാക്കി. കേരളത്തില്‍ നടന്‍ മുകേഷും മീ ടുവില്‍ കുടുങ്ങി. പല പ്രമുഖരുടെയും മുഖംമൂടി അഴിഞ്ഞുവീഴുന്ന മീ ടു ക്യാമ്പയില്‍ ഓരോ ദിവസവും നിരവധി സ്ത്രീകളാണ് തങ്ങള്‍ നേരിട്ട ലൈംഗിക അതിക്രമത്തെ തുറന്നുപറഞ്ഞ് രംഗത്തെത്തുന്നത്.
from mangalam.com https://ift.tt/2PoGbAQ
via IFTTT
No comments:
Post a Comment