ഭിലായ്: ചത്തീസ്ഗഢിലെ ഭിലായ് സ്റ്റീൽ പ്ലാന്റിലെ വാതക പൈപ്പ് ലൈൻ പൊട്ടിത്തെറിച്ച് 6 പേർ കൊല്ലപ്പെട്ടു. 14 പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. തലസ്ഥാനമായ റായ്പൂരിൽ നിന്ന് 30 കിലോമീറ്റർ അകലെഭിലായ് നഗരത്തിലെ സ്റ്റീൽ പ്ലാന്റിലാണ് സ്ഫോടനം നടന്നത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസും രക്ഷാ പ്രവർത്തകരും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യാ ലിമിറ്റഡിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ് സ്റ്റീൽ പ്ലാന്റ്.
from mathrubhumi.latestnews.rssfeed https://ift.tt/2QBkHBe
via
IFTTT
No comments:
Post a Comment