സി.ബി.ഐ ആസ്ഥാനത്തേക്ക് കോണ്‍ഗ്രസ് മാര്‍ച്ച് ; പ്രതിഷേധക്കാരും പോലീസും ഏറ്റുമുട്ടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 26, 2018

സി.ബി.ഐ ആസ്ഥാനത്തേക്ക് കോണ്‍ഗ്രസ് മാര്‍ച്ച് ; പ്രതിഷേധക്കാരും പോലീസും ഏറ്റുമുട്ടി

ന്യുഡല്‍ഹി : സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മ്മയെ സ്ഥാനത്തുനുന്നു മാറ്റിയ കേന്ദ്ര നടപടിയില്‍ പ്രതിഷേധിച്ച് സി.ബി.ഐ ആസ്ഥാനത്തിനു പുറത്ത കോണ്‍ഗ്രസിന്റെ പ്രതിഷേധം. കോണ്‍ഗ്രസ് അദ്ധ്യക്ഷനന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ 11 മണിമോടുകൂടിയായിരുന്നു പ്രതിഷേധം നടന്നത്. മാര്‍ച്ചിനിടയില്‍ പ്രതിഷേധക്കാരും പോലീസും ഏറ്റുമുട്ടി സ്ഥലത്ത് നേരിയ സംഘര്‍ഷ സാധ്യത.

റാഫേല്‍ കോസ് അന്യേഷിക്കാന്‍ ശ്രമിച്ചതിന്റെ പേരിലാണ് സി.ബി.ഐ ഡയറക്‌ടെറ മാറ്റിയത് ഈ നടപടി നിയമവിരുദ്ധമാണെന്നും ഡയറക്ടറെമാറ്റാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് അധികാരമില്ലെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

റാഫേല്‍ ഇടപാടില്‍ മുഖ്യമന്ത്രിയുടെ പങ്കു മറച്ചുവക്കുന്നതിനുള്ള ഗൂഡ നീക്കത്തിന്റെ ഭാഗമായിരുന്നു ഇത്. എല്ലാവര്‍ക്കും എതിരെ കേന്ദ്ര സര്‍ക്കാര്‍ ചാരപ്രവര്‍ത്തനം നടത്തുകയാണ്. റിലയല്‍സ് ഗ്രൂപ്പ് ഉടമ അനില്‍ അംബാനിക്ക് 30000 കോടിരുപ പ്രധാനമന്ത്രി നല്‍കിയെന്നും ഇതിന്‍മേലുള്ള അന്യേഷണങ്ങള്‍ക്കു തടയിടുന്നതിന്റെ ഭാഗമായാണ് അലോക് വര്‍മ്മയെ സി.ബി.ഐ തലപ്പത്തുനിന്നു മാറ്റിയതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.

റാഫേല്‍ അഴിമതികള്‍ മറച്ചു വക്കുന്നതിനാണ് സര്‍ക്കാറിന്റെ ശ്രമം. സി ബി ഐ അന്യേഷണം അരംഭിച്ചാല്‍ തന്നെ തന്റെ പ്രധാനമന്ത്രി സ്ഥാനം നഷ്ടപ്പെടുമെന്ന് മോഡിക്ക് അറിയാമായിരുന്നു.പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ സി.ബി.ഐ മോധാവിയെ മാറ്റിയ നടപടി ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്നും. ഇത് ഇന്ത്യന്‍ ജനതയെ അപമാനിക്കുന്നതിന് തുല്യമാണെന്നും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ വ്യക്തമാക്കി.

ചൊവ്വാഴ്ച്ച രാത്രിയായിരുന്നു അലോക് വര്‍മ്മയെയും രാകേഷ് അസ്താനിയെയും ചുമതലയില്‍നിന്നു മാറ്റി അവധിയില്‍ പ്രവേശിപ്പിച്ചത്. അലോകിനു പകരം നാഗേശ്വര റാവുവിനാണ് സര്‍ക്കാര്‍ താത്കാലിക ഡയറക്ടറുടെ ചുമതല നല്‍കിയിയത്. ഈ വിഷയത്തില്‍ അലോക് വര്‍മ്മയുടെ പരാതി പരിഗണിച്ച സുപ്രീംകോടതി അലോകിന്റെ രണ്ടു വര്‍ഷത്തെ കാലാവധി പൂര്‍ത്തിയായിട്ടില്ലും. കേന്ദ്ര ഉത്തരവ് മുദ്രണം ചെയ്ത കവറിനുള്ളില്‍ നല്‍കണണെന്നും കോടതി ആവശ്യപ്പെട്ടു.



from mangalam.com https://ift.tt/2OMZuYx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages