ചങ്ങനാശ്ശേരി : ശബരിമലയിലെ സര്‍ക്കാര്‍ നടപടി അടിയന്തരാവസ്ഥയ്ക്ക് തുല്യമെന്ന വിമര്‍ശനവുമായി നായര്‍ സര്‍വീസ് സൊസൈറ്റി. വിശ്വാസികള്‍ക്ക് എതിരെയുള്ള നടബടി അധാര്‍മികവും ജനാധിപത്യ വിരുദ്ധവുമാണെന്നും ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ പേരിലുള്ള പത്രക്കുറിപ്പില്‍ പറയുന്നു. ശബരിമല വിഷയത്തില്‍ എന്‍.എസ്.എസ് വിശ്വാസികള്‍ക്കൊപ്പമാണെന്നും നിയമപരാമയും സമാധാനപരമായുമുള്ള ഒരു പ്രതികരണമാണ് ഉദ്ദേശിക്കുന്നതെന്നും പത്രക്കുറിപ്പില്‍ പറയുന്നു.
അടിയന്തരാവസ്ഥയ്ക്ക് തുല്യമായ തരത്തില്‍ വിശ്വസികള്‍ക്കെതിരെ പോലീസ് നടപടികളുമായി സര്‍ക്കാര്‍ നീങ്ങുകയാണ്. പന്തളം കൊട്ടാരത്തെയും അവകാശികളെയും തന്ത്രിപ്രമുഖരെയും മുഖ്യമന്ത്രിയും മറ്റ് ചില മന്ത്രിമാരും വിലകുറഞ്ഞ ഭാഷയില്‍ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്യുകയാണെന്നും എന്‍.എസ്.എസിന്റെ പത്രക്കുറിപ്പില്‍ കുറ്റപ്പെടുത്തുന്നു.
വിശ്വാസവും ആചാരനുഷ്ഠാനങ്ങളും സംരക്ഷിക്കാനുള്ള ഭരണടനാപരമായ അവകാശം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കോടതിവിധിയുടെ അടിസ്ഥാനത്തില്‍ റിവ്യൂഹര്‍ജി ഫയല്‍ചെയ്യുന്നതിനോ കോടതിയെ സാഹചര്യം ബോധ്യപ്പെടുത്തുന്നതിനോ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. മാത്രമല്ല, ദേവസ്വം ബോര്‍ഡിനെ അതിന് അനുവദിക്കുന്നില്ലെന്നും പത്രക്കുറിപ്പില്‍ പറയുന്നു.
from mangalam.com https://ift.tt/2ReJxac
via IFTTT
No comments:
Post a Comment