ബെംഗളുരു: രാജ്യത്തെ ആദ്യത്തെ ബിറ്റ്കോയിൻ എടിഎം ബെംഗളുരുവിൽ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് രണ്ടുപേർ പിടിയിൽ. തുമകുരു സ്വദേശികളായ സാത്വിക് വിശ്വനാഥ്, ബിഎൻ ഹരീഷ് എന്നിവരാണ് പിടിയിലായത്. ഡിജിറ്റൽ പണമിടപാട് സ്ഥാപനമായ യുനോ കോയിൻ ഉടമയാണ് സ്വാതിക് വിശ്വനാഥ്, ഹരീഷ് സഹസ്ഥാപകനും. ബെംഗളുരു ഓൾഡ് എയർപോർട്ട് റോഡിലെ മുരുകേഷ് പാളയം കെംപ് ഫോർട്ട് മാളിൽ ദിവസങ്ങൾക്കുമുമ്പാണ് ബിറ്റ്കോയിൻ എടിഎം സ്ഥാപിച്ചത്. നിയമവിരുദ്ധമായി എടിഎം സ്ഥാപിച്ചതിന് സൈബർ ക്രൈം പോലീസ് കേസെടുത്തിട്ടുണ്ട്. ഹരീഷിൽനിന്ന് 1.79 ലക്ഷം രൂപയും രണ്ട് ലാപ് ടോപുകൾ, മൂന്ന് ക്രഡിറ്റ് കാർഡുകൾ, അഞ്ച് ഡെബിറ്റ് കാർഡുകൾ, പാസ്പോർട്ട്, ക്രിപ്റ്റോകറൻസി ഉപകരണം എന്നിവയും പിടിച്ചെടുത്തു. ഈ വർഷം ആദ്യംമുതൽ ബാങ്കുകൾ ക്രിപ്റ്റോ കറൻസിക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2PXWi97
via
IFTTT
No comments:
Post a Comment