കൊച്ചി: ശബരിമല സമരത്തെ ബി ജെ പി ഹൈജാക്ക് ചെയ്തെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. വിശ്വാസത്തിനു വേണ്ടിയുള്ളതല്ല,പകരം രാഷ്ട്രീയ ലാഭത്തിനു വേണ്ടിയുള്ള പ്രതിഷേധമാണ് ഇപ്പോൾ നടക്കുന്നത്. ജനങ്ങളെ ബുദ്ധിമുട്ടിച്ചു കൊണ്ടുള്ള സമരത്തിൽനിന്ന് ബി ജെ പിയടക്കം പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.പഴയ രഥയാത്രയെ ഓർമിപ്പിക്കുന്ന ലോങ് മാർച്ചാണ് ഇപ്പോൾ ബി ജെ പി സംഘടിപ്പിച്ചിരിക്കുന്നതെന്നും കടകംപള്ളി കൂട്ടിച്ചേർത്തു. അതേസമയം കടകംപള്ളിയുടെ ഔദ്യോഗിക വസതിയിലേക്ക് യുവമോർച്ച നടത്തിയ മാർച്ച് അക്രമാസക്തമായി. സംഘർഷത്തിൽ പോലീസുകാർക്കും പ്രവർത്തകർക്കും പരിക്കേറ്റു. ബാരിക്കേഡ് തകർക്കാൻ ശ്രമിച്ച പ്രവർത്തകർക്കു നേരെ പോലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. #WATCH: Police use water cannon on Bharatiya Janata Party Yuva Morcha workers who were protesting outside Devaswom minister Kadakampalli Surendrans residence in Thiruvananthapuram against Kerala govts stand on Supreme Courts decision on Sabarimala Temple. pic.twitter.com/op0BUkfQai — ANI (@ANI) October 11, 2018 content highlights:BJP hijacked sabarimala protest accuses kadakampally surendran
from mathrubhumi.latestnews.rssfeed https://ift.tt/2QFLhcj
via
IFTTT
No comments:
Post a Comment