മീ ടു വെളിപ്പെടുത്തലുകളില്‍ കുടുങ്ങി വിദേശകാര്യ മന്ത്രി എംജെ അക്ബറിന്റെ രാജി ഉറപ്പായിരിക്കുകയാണ്. എന്നാല്‍ തുല്യനിലയില്‍ ആരോപണവിധേയനായ നടനും എം എല്‍ എയുമായ മുകേഷിനെതിരെ നടപടികള്‍ സ്വീകരിക്കാത്തതിനെ വിമര്‍ശിച്ചുകൊണ്ടുള്ള അഡ്വക്കേറ്റ് ജയശങ്കറിന്റെ പോസ്റ്റ് ശ്രദ്ധേയമാകുന്നു.
അഞ്ചു സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ അക്ബറിനെ കൊണ്ട് രാജിവപ്പിച്ച് ബി.ജെ.പി തടിയൂരിയപ്പോള്‍ പൊതുവിപ്ലവ പാര്‍ട്ടി മുകേഷിനെതിരെ എന്തു നിലപാടെടുത്തു എന്നു ചോദ്യം ചെയ്യുകാണ് അദ്ധേഹം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :
മീ ടൂ.. കളി കാര്യമായി. വിദേശ കാര്യ സഹമന്ത്രി എംജെ അക്ബര്‍ രാജിവെച്ചു. അഞ്ചു സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അക്ബറിനെക്കൊണ്ടു രാജിവെപ്പിച്ച് ബിജെപി തടിയൂരി.
രാജ്യത്തിനകത്തും പുറത്തുമുളള നിരവധി വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഏക സ്വരത്തില്‍ ആരോപണം ഉന്നയിക്കുകയും കേന്ദ്രമന്ത്രി മേനകാഗാന്ധി പരാതിക്കാരെ ഭംഗ്യന്തരേണ പിന്തുണയ്ക്കുകയും ചെയ്തതോടെ അക്ബറിന്റെ പതനം ഉറപ്പായിരുന്നു.
അക്ബറിന്റെ രാജി ആവശ്യപ്പെട്ടവരുടെ കൂട്ടത്തില്‍ കോണ്‍ഗ്രസ് മാത്രമല്ല ഇടതുപക്ഷ പാര്‍ട്ടികളും ഉണ്ടായിരുന്നു. തുല്യനിലയില്‍ ആരോപണ വിധേയനായ മുകേഷ് എംഎല്‍എയുടെ കാര്യത്തില്‍ വിപ്ലവ പാര്‍ട്ടി എന്തു നിലപാട് സ്വീകരിക്കും എന്നാണ് ഇനി അറിയാന്‍ ബാക്കിയുള്ളത്.
from mangalam.com https://ift.tt/2P02Whu
via IFTTT
No comments:
Post a Comment