നോയിഡ: ഉറക്കത്തിനിടെ ദമ്പതികളെ കഴുത്തറുത്ത് കൊന്നു. ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം.ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് കൊലപാതകം നടന്നിരിക്കുന്നത്. ആസാദ് സിംഗ് എന്ന കാലു (63), ഭാര്യ വേദ്‌വതി ദേവി (56) എന്നിവരാണ് കൊല്ലപ്പെട്ടത്. ജമാല്‍പൂര്‍ ഗ്രാമത്തിലെ കുടുംബ വീട്ടില്‍ കിടന്നുറങ്ങുന്നതിനിടെയാണ് ദമ്പതികള്‍ ആക്രമിക്കപ്പെട്ടത്. ആസാദ് സിംഗ് ഡല്‍ഹി ജല്‍ ബോര്‍ഡിലെ റിട്ടയേര്‍ഡ് ഉദ്യോഗസ്ഥനാണ്. ഡല്‍ഹിയിലെയും ഗ്രേറ്റര്‍ നോയിഡയിലെയും വീടുകളില്‍ ദമ്പതികള്‍ മാറിമാറി താമസിക്കാറുണ്ടായിരുന്നു.
ബന്ധുവിന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ ഏതാനും ദിവസം മുമ്പാണ് ദമ്പതികള്‍ നോയിഡയില്‍ എത്തിയതെന്ന് ബന്ധുവായ ഗഗന്‍ സിംഗ് പറഞ്ഞു. ശവസംസ്‌കാര ചടങ്ങിന് ശേഷം ഇവര്‍ ഡല്‍ഹിയിലേക്ക് തിരികെ പോയിരുന്നില്ല. നാലംഗ സംഘമാണ് ഇരുവരെയും ആക്രമിച്ച് കൊലപ്പെടുത്തിയതെന്ന് ബന്ധുക്കള്‍ സൂചന നല്‍കി. മൂന്ന് പേര്‍ പുറത്ത് കാവല്‍ നിന്നു. ഒരാള്‍ അകത്ത് കയറി ആക്രമണം നടത്തി. ആസാദ് സിംഗിന് ലൈസന്‍സുള്ള പിസ്റ്റള്‍ സ്വന്തമായുണ്ടായിരുന്നു. കൊലപാതകത്തിന് ശേഷം ഈ പിസ്റ്റള്‍ നഷ്ടപ്പെട്ടിട്ടുണ്ട്.
കൊല്ലപ്പെട്ട ദമ്പതികളുടെ വീട്ടില്‍ നിന്ന് 200 മീറ്റര്‍ മാറിയുള്ള മറ്റൊരു വീട്ടിലും ദമ്പതികള്‍ ആക്രമിക്കപ്പെട്ടു. ഇവര്‍ ബഹളം കൂട്ടിയതോടെ അക്രമികള്‍ ഓടി രക്ഷപെട്ടു. അതിനാല്‍ കൊലപാതക ശ്രമം പരാജയപ്പെട്ടു. ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് രണ്ടാമത്തെ വീട്ടില്‍ ആക്രമണം നടന്നത്. സുധീര്‍ സിംഗ്, ശോഭ എന്നിവരാണ് ആക്രമിക്കപ്പെട്ടത്. സുധീര്‍ സിംഗിന്റെ അമ്മയെ മുറിയില്‍ പൂട്ടിയിട്ട ശേഷമായിരുന്നു ആക്രമണം. ഗുരുതര പരിക്കുകളോടെ ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആസാദ് സിംഗിന്റെ വീട്ടില്‍ നിന്ന് യാതൊന്നും നഷ്ടപ്പെട്ടിട്ടില്ല. എന്നാല്‍ അക്രമികള്‍ അലമാരയും മേശയും കബോര്‍ഡുകളുമെല്ലാം പരതിയതിന്റെ തെളിവ് ലഭിച്ചു. മോഷണ ശ്രമമോ വ്യക്തി വൈരാഗ്യമോ ആകാം കൊലപാതകത്തിന് പിന്നിലെ കാരണമെന്നാണ് പോലീസ് നിഗമനം. ജക്കാര്‍ത്ത പാരാലിംപിക്‌സില്‍ ഇന്ത്യയ്ക്ക് വേണ്ടി വെങ്കല മെഡല്‍ നേടിയ വരുണ്‍ ഭാട്ടിയുടെ അകന്ന ബന്ധുക്കളാണ് കൊല്ലപ്പെട്ട ആസാദ് സിംഗും ഭാര്യയും.
from mangalam.com https://ift.tt/2ISZtMl
via IFTTT
No comments:
Post a Comment