പ്രമുഖ മോഡലിനെ കൊലപ്പെടുത്തി മൃതദേഹം ട്രാവല്‍ ബാഗിനുള്ളിലാക്കി വഴിയരികില്‍ ഉപേക്ഷിച്ചു; സുഹൃത്ത് പിടിയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 16, 2018

പ്രമുഖ മോഡലിനെ കൊലപ്പെടുത്തി മൃതദേഹം ട്രാവല്‍ ബാഗിനുള്ളിലാക്കി വഴിയരികില്‍ ഉപേക്ഷിച്ചു; സുഹൃത്ത് പിടിയില്‍

മുംബൈ: പ്രമുഖ മോഡലിനെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്‌കേയ്‌സിനുള്ളിലാക്കി ഉപേക്ഷിച്ച നിലയില്‍. മുംബൈയിലെ മലാഡിലുള്ള ഒരു റോഡിന്റെ അരികില്‍ നിന്നും തിങ്കളാഴ്ചയാണ് മൃതദേഹം പെട്ടിക്കുള്ളിലാക്കിയ നിലയില്‍ കണ്ടെത്തിയത്. 20കാരിയായ മോഡല്‍ മാന്‍സി ദീക്ഷിദിന്റേതാണ് മൃതദേഹം എന്ന് തിരിച്ചറിഞ്ഞു.

കൂടുതല്‍ അവസരങ്ങള്‍ക്കായി രാജസ്ഥാനിലെ കോട്ടയില്‍ നിന്നും മുംബൈയില്‍ എത്തിയതായിരുന്നു മാന്‍സി. പഠനത്തോടൊപ്പം മറ്റ് ബിസിനസ് സംരംഭങ്ങളുമായി ജീവിച്ച് വരികയായിരുന്നു മാന്‍സി. ഇവന്റ് മാനേജ്‌മെന്റ്, ഡിസൈനിംഗ് തുടങ്ങിയ ബിസിനസുകള്‍ മാന്‍സി ചെയ്യുന്നുണ്ടായിരുന്നു. അന്തേരിയിലെ ഇന്‍ഫിനിറ്റി മാളിന് സമീപമായിരുന്നു ഇവരുടെ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്.

സംഭവത്തില്‍ മാന്‍സിക്കൊപ്പം പഠിച്ചിരുന്ന 19കാരനായ വിദ്യാര്‍ത്ഥി മുസാമില്‍ സയ്യേദിനെ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞായിരുന്നു മാന്‍സിയുടെ മൃതദേഹം അടങ്ങിയ സ്യൂട്‌കേയ്‌സ് കണ്ടെത്തിയത്. അറസ്റ്റിലായ മുസാമില്‍ മാന്‍സിയെ തന്റെ ഫ്‌ളാറ്റിലേക്ക് ക്ഷണിച്ചിരുന്നെന്ന് പോലീസ് പറയുന്നു.

കണ്ടുമുട്ടിയ ഉടന്‍തന്നെ മാന്‍സിയും മുസാമിലും തമ്മില്‍ ശക്തമായ തര്‍ക്കവും വാക്കേറ്റവും ഉണ്ടായി. തുടര്‍ന്ന് തര്‍ക്കത്തിനൊടുവില്‍ ഭാരമേറിയ ആയുധം കൊണ്ട് മാന്‍സിയെ മുസാമില്‍ കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് മാന്‍സിയുടെ മൃതദേഹം പ്രതി ട്രോവല്‍ ബാഗിനുള്ളില്‍ തിരുകി ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് ഒല ടാക്‌സി ബുക്ക് ചെയ്ത് മുംബൈ എയര്‍പോര്‍ട്ടിലേക്ക് പോവുകയായിരുന്നു. വഴിമധ്യേ ഇയാള്‍ ബാഗ് വഴിയരികില്‍ ഉപേക്ഷിച്ചു.

ആളൊഴിഞ്ഞ പ്രദേശത്ത് എത്തിയപ്പോള്‍ കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെടുകയും മുസാമില്‍ കാര്‍ പറഞ്ഞുവിടുകയും ചെയ്തു. പിന്നീട് സമീപമുണ്ടായിരുന്ന കുറ്റിക്കാട്ടില്‍ മൃതദേഹം അടങ്ങിയ ബാഗ് ഉപേക്ഷിച്ച് ഓട്ടോ വിളിച്ച് വീട്ടിലേക്ക് പോവുകയായിരുന്നു. അതുവഴി തിരികെ എത്തിയ ഒല കാര്‍ ഡ്രൈവര്‍ ഇതേ ബാഗ് വഴിയരികില്‍ കണ്ടപ്പോള്‍ സംശയം തോന്നി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെടുത്തത്. കഴുത്തും കൈയ്യും കയര്‍ ഉപയോഗിച്ച് വലിച്ച് കെട്ടിയ നിലയിലായിരുന്നു മൃതദേഹം.



from mangalam.com https://ift.tt/2PCoRIP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages