റിയാദ്: ശബരിമലയിലെ യുവതി പ്രവേശനം സംബന്ധിച്ച വിധിയുടെ പശ്ചാത്തലത്തില്‍ മതവികാരം വ്രണപ്പെടുത്തി പോസ്റ്റിട്ടതിന് ലുലു ഗ്രൂപ്പ് ജീവനക്കാരനെ പിരിച്ചുവിട്ടു. റിയാദിലുള്ള ദീപക് പവിത്രനാണ് ജോലി നഷ്ടപ്പെട്ടത്.
'ഇതൊരു സുവര്‍ണ്ണാവസരമാണ് അയ്യപ്പന്‍ സ്വയം കഴിവ് തെളിയിക്കട്ടെ! കിളവികളെ വേണോ അതോ നല്ല പെമ്പിള്ളേരെ വേണോ.. തീരുമാനം അയ്യപ്പന്..' ഇതായിരുന്നു ദീപക്കിന്റെ കുറിപ്പ്. ഇതിന് പിന്നാലെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്. മതവികാരം വ്രണപ്പെടുത്തുന്നതാണെന്നും സ്ത്രീകളെ അപമാനിക്കുന്നതാണെന്നുമുള്ള ഒട്ടേറെ പരാതികള്‍ ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി വന്നത്.
നേരത്തെ പ്രളയകാലത്ത് മോശം പരാമര്‍ശം നടത്തിയ മറ്റൊരു ജീവനക്കാരനേയും ലുലു ഗ്രൂപ്പ് പിരിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെ ജീവനക്കാര്‍ക്ക് നവമാധ്യമങ്ങളിലൂടെ മതങ്ങള്‍ക്കെതിരെ പരാമര്‍ശം നടത്തുകയോ വ്യക്തിഹത്യ നടത്തുകയോ ചെയ്യുന്ന ജീവനക്കാരെ ജോലിയില്‍ നിന്നും പിരിച്ച് വിടുമെന്ന മുന്നറിയിപ്പ് നല്‍കിയിരുന്നു.
from mangalam.com https://ift.tt/2CMGUcK
via IFTTT
No comments:
Post a Comment