ഒന്‍പതു വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊന്ന യുവാവിനെ ബുധനാഴ്ച തൂക്കിലേറ്റും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 14, 2018

ഒന്‍പതു വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊന്ന യുവാവിനെ ബുധനാഴ്ച തൂക്കിലേറ്റും

ലാഹോര്‍: പാക്കിസ്ഥാനില്‍ കോളിളക്കം സൃഷ്ടിച്ച ഏഴ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ഒകേ്ടാബര്‍ 17 ബുധനാഴ്ച തൂക്കിലേറ്റും. ഒരു ഭീകരവിരുദ്ധ കോടതിയാണ് 23കാരനായ ഇമ്രാന്‍ അലിക്കെതിരെ വധശിക്ഷാ വാറണ്ട് പുറപ്പെടുവിച്ചത്. ജനുവരിയില്‍ നടന്ന കൊലപാതകത്തെ തുടര്‍ന്ന് പാക്കിസ്ഥാനില്‍ വ്യാപകമായ രീതിയില്‍ പ്രക്ഷോഭം നടന്നിരുന്നു.

പെണ്‍കുട്ടിയുടെ കൊലപാതകത്തിന് പിന്നാലെ കസൂര്‍ നഗരത്തില്‍ നടന്ന പ്രതിഷേധത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും ചെയ്തു. ഭീകരവിരുദ്ധ കോടതി ജഡ്ജിയായ ഷൈഖ് സജ്ജാദ് അഹമ്മദാണ് പ്രതിക്കെതിരെ വിധി പുറപ്പെടുവിച്ചത്. ലാഹോറിലെ സെന്‍ട്രല്‍ ജയിലില്‍ വച്ചാണ് പ്രതിയെ തൂക്കിലേറ്റുകയെന്ന് ഡോണ്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രതിയുടെ ദയാഹര്‍ജി ഒകേ്ടാബര്‍ 10ന് പ്രസിഡന്റ് ആരിഫ് അല്‍വി തളളിക്കളഞ്ഞതോടെയാണ് കോതി വിധി പുറപ്പെടുവിച്ചത്.

ഇയാള്‍ മറ്റ് ഒമ്പത് ബലാത്സംഗകൊലപാതക കേസിലും പ്രതിയാണ്. ജനുവരി 5നാണ് മദ്രസയില്‍ ട്യൂഷന് പോയ 7 വയസുകാരിയെ കസൂര്‍ നഗരത്തില്‍ വച്ച് കാണാതായത്. മാതാപിതാക്കള്‍ ഉംറ നിര്‍വഹിക്കാനായി സൗദി അറേബ്യയില്‍ പോയ സമയത്ത് കുട്ടി മാതൃസഹോദരിക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. മദ്രസയിലേക്ക് പോകും വഴി ഇമ്രാന്‍ കുട്ടിയെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. കുട്ടിയേയും കൊണ്ട് ഇയാള്‍ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ശക്തമായ തെളിവായി മാറി.

ജനുവരി 9നാണ് പെണ്‍കുട്ടിയുടെ മൃതദേഹം ചവറ്റുകൂനയില്‍ നിന്നും കണ്ടെടുക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി വ്യക്തമായി. പ്രതിക്കെതിരെ ചുമത്തിയിരുന്ന ഏഴ് ബലാത്സംഗകൊലപാതക കേസുകളില്‍ അഞ്ചെണ്ണത്തിലാണ് കോടതി വിധി പുറപ്പെടുവിച്ചത്. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ, 7 വര്‍ഷം തടവ്, 41 ലക്ഷം രൂപ പിഴ എന്നിവയാണ് വിധിച്ചത്. മറ്റ് കേസുകളില്‍ 21 തവണ വധശിക്ഷ, മൂന്ന് ജീവപര്യന്തം എന്നിവയും ചുമത്തിയിരുന്നു.



from mangalam.com https://ift.tt/2A8SgoB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages