ഇങ്ങനെ പോയാല്‍ അമ്മ-ഡബ്ല്യൂസിസി പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഇടപെടും: മന്ത്രി ഏകെ ബാലന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 14, 2018

ഇങ്ങനെ പോയാല്‍ അമ്മ-ഡബ്ല്യൂസിസി പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഇടപെടും: മന്ത്രി ഏകെ ബാലന്‍

തിരുവനന്തപുരം: താരസംഘടനയായ എഎംഎംഎയ്‌ക്കെതിരെ മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് ഉയര്‍ത്തിയ ആരോപണങ്ങളില്‍ പ്രതികരണവുമായി മന്ത്രി എ.കെ.ബാലന്‍. ഡബ്ല്യൂസിസിയുടെ പരാതികള്‍ എഎംഎംഎ പരിശോധിക്കണമെന്നും പരിഹാരം കണ്ടെത്തണമെന്നും മന്ത്രി പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട് സംഘടനയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ നല്‍കിയ ഉറപ്പ് പാലിക്കണമെന്നു പറഞ്ഞ മന്ത്രി ആവശ്യമായി വന്നാല്‍ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടുമെന്നും കൂട്ടിച്ചേര്‍ത്തു. അഭിപ്രായം പറയുന്നവരെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിക്കുന്നത് ആര് ചെയ്താലും അതിനോട് യോജിക്കാന്‍ സര്‍ക്കാരിനാകില്ലെന്നും മന്ത്രി വ്യക്തമാക്കി. ഡബ്ല്യസിസിയെ പിന്തുണച്ചുകൊണ്ട് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയും രംഗത്തെത്തിയിട്ടുണ്ട്.

ശനിയാഴ്ച എറണാകുളം പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ എഎംഎംഎയില്‍ നിന്നും തങ്ങള്‍ നേരിടുന്ന നീതിനിഷേധങ്ങള്‍ അക്കമിട്ടുനിരത്തുകയായിരുന്നു ഡബ്ല്യൂസിസി അംഗങ്ങള്‍. ആക്രമിക്കപ്പെട്ട നടി സംഘടനയ്ക്കു പുറത്തും കുറ്റാരോപിതനായ നടന്‍ അകത്തും നില്‍ക്കുമ്പോള്‍ എന്തുനീതിയാണ് പ്രതീക്ഷിക്കേണ്ടത് എന്ന് അംഗങ്ങള്‍ ചോദിച്ചു. എഎംഎംഎ പ്രസിഡന്റായ മോഹന്‍ലാലിനതിരെയും ഇവര്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചു.



from mangalam.com https://ift.tt/2yiAGgR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages