പ്രതിഷേധക്കാരുടെ അറസ്റ്റ്‌: പോലീസ് നടപടി അടിയന്തരാവസ്ഥയ്ക്ക് തുല്യമെന്ന് എന്‍എസ്എസ്‌ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 26, 2018

പ്രതിഷേധക്കാരുടെ അറസ്റ്റ്‌: പോലീസ് നടപടി അടിയന്തരാവസ്ഥയ്ക്ക് തുല്യമെന്ന് എന്‍എസ്എസ്‌

ചങ്ങനാശ്ശേരി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട അക്രമ സംഭവങ്ങളിൽ പോലീസ് നടത്തുന്ന വ്യാപക അറസ്റ്റിനെതിരെ എൻഎസ്എസ്. വിശ്വാസികൾക്കെതിരായ പോലീസ് നടപടി അടിയന്തിരാവസ്ഥയ്ക്ക് തുല്യമാണെന്ന് എൻഎസ്എസ് പത്രക്കുറിപ്പിൽ ആരോപിച്ചു. സംസ്ഥാനസർക്കാരിന്റെ നിലപാട് അധാർമികവും ജനാധിപത്യവിരുദ്ധവുമാണ്. റിവ്യൂ ഹർജി നൽകാൻ സർക്കാർ തയ്യാറാകുന്നില്ലെന്നു മാത്രമല്ല, ദേവസ്വം ബോർഡിനെ അനുവദിക്കുന്നില്ലെന്നും എൻഎസ്എസ് ആരോപിച്ചു. എൻഎസ്എസ് ഇക്കാര്യത്തിൽ നിയമപരമായും സമാധാനപരമായും പ്രതികരിക്കുമെന്നും ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. പന്തളം കൊട്ടാരത്തെയും തന്ത്രി പ്രമുഖരെയും മുഖ്യമന്ത്രിയും മന്ത്രിമാരും അവഹേളിച്ചു. ഇത്തരം നിലപാട് ജനാധിപത്യ സർക്കാരിൽനിന്ന് ഉണ്ടാവാൻ പാടില്ലാത്തതാണ്. ഇത് വിശ്വാസികളുടെ മനസ്സിനെ മുറിവേൽപ്പിച്ചു. പതാകാ ദിനമായ ഒക്ടോബർ 31ന് മുഴുവൻ കരയോഗങ്ങളിലും ക്ഷേത്രങ്ങളിലും വിളക്കു കൊളുത്തി പ്രതിഷേധിക്കുമെന്നും എൻഎസ്എസ് വ്യക്തമാക്കി.


from mathrubhumi.latestnews.rssfeed https://ift.tt/2O6GKy3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages