കൊച്ചി : താരസംഘടനയായ 'അമ്മ' നടത്തുന്ന സ്‌റ്റേജ് ഷോയ്ക്കായി സിനിമാ ചിത്രീകരണം നിര്‍ത്തിവെച്ച് താരങ്ങളെ വിട്ടുകൊടുക്കാനാകില്ലെന്ന് വ്യക്തമാക്കി നിര്‍മാതാക്കളുടെ സംഘടന. നിര്‍മാതാക്കളോട് താരങ്ങള്‍ കാണിക്കുന്ന നിസ്സഹകരണം എടുത്തു പറഞ്ഞുകൊണ്ട് സെക്രട്ടറി എം.രഞ്ജിത്ത് 'അമ്മ' (എ.എം.എം.എ)യ്ക്ക് കത്തു നല്‍കി.
തങ്ങളോട് സഹകരിക്കാതെ അമ്മയെടുക്കുന്ന ഏകപക്ഷീയമായ നിലപാടുകളോട് യോജിക്കാന്‍ കഴിയില്ലെന്ന് കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രളയക്കെടുതികള്‍ സിനിമാ മേഖലയേയും ബാധിച്ച സാഹചര്യത്തില്‍ ഷൂട്ടിങ് നിര്‍ത്തിവെച്ച് താരങ്ങളെ വിട്ടുനല്‍കാനാകില്ലെന്നാണ് അസോസിയേഷന്‍ വ്യക്തമാക്കുന്നത്. ഓണത്തിനു പോലും സിനിമ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായി. വിഷു വരെയുള്ള റിലീസും ചിത്രീകരണവും കഷ്ടപ്പെട്ട് ക്രമീകരിച്ച സാഹചര്യത്തില്‍ താരങ്ങളെ വിട്ടുനല്‍കാന്‍ കഴിയില്ലെന്നാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് അഞ്ചുകോടി രൂപ സമാഹരിക്കുന്നതിനായി ഡിസംബര്‍ ഏഴിനാണ് 'അമ്മ' സ്‌റ്റേജ് ഷോ സംഘടിപ്പിക്കുന്നത്. ഇതിനായി ഒരാഴ്ച ഷൂട്ടിങ് നിര്‍ത്തിവച്ച് താരങ്ങളെ വിട്ടുനല്‍കണമെന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളന്മാര്‍ക്ക് സെക്രട്ടറി വാട്‌സാപ്പ് സന്ദേശം അയച്ചിരുന്നു. ഇതിനെതിരെയാണ് നിര്‍മാതാക്കളുടെ സംഘടന രംഗത്തെത്തിയിരിക്കുന്നത്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനോടോ കേരളാ ഫിലിം ചേംബറിനോടോ ആലോചിക്കാതെ ഏകപക്ഷിയമായാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും അത് അംഗീകരിക്കാനാകില്ലെന്നും അസോസിയേഷന്‍ വ്യക്തമാക്കുന്നു.
from mangalam.com https://ift.tt/2SlXswp
via IFTTT
No comments:
Post a Comment