യുവ എംഎല്‍എമാരെ പരസ്യമായി വിമര്‍ശിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 13, 2018

യുവ എംഎല്‍എമാരെ പരസ്യമായി വിമര്‍ശിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: യുവ എംഎൽഎമാരെ പരസ്യമായി വിമർശിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ. രാജ് ഭവൻ മാർച്ചിൽ പങ്കെടുക്കാത്ത എംഎൽഎമാരെയാണ് കെപിസിസി പ്രസിഡന്റ് വിമർശിച്ചത്. ആരെയും ചുമന്നു നടക്കേണ്ട ഉത്തരവാദിത്തം കോൺഗ്രസിനില്ലെന്നും എല്ലാവരും പാർട്ടിക്ക് താഴെയാണെന്നും അദ്ദേഹം പറഞ്ഞു. നാവായിക്കുളം ഉപതിരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തേക്ക് പോയതിൽ എഐസിസി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. ഒക്ടോബർ 15 ന് നടക്കുന്ന പാർട്ടിസമ്മേളനത്തിൽ ആത്മാഭിമാനമുള്ള എല്ലാ പാർട്ടി പ്രവർത്തകരും പങ്കെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ പാർട്ടിപ്രവർത്തകരുടെ പ്രവർത്തനങ്ങൾ ഉന്നതതലത്തിൽ നിരീക്ഷിക്കപ്പെടുന്നുണ്ടെന്നും അതു കൊണ്ടാണ് കേന്ദ്രനേതൃത്വം വിശദീകരണം ആവശ്യപ്പെട്ടതെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.


from mathrubhumi.latestnews.rssfeed https://ift.tt/2ITbykx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages