തിരഞ്ഞെടുപ്പ് പടിവാതിലില്‍: ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ്‌ എംഎല്‍എ ബിജെപിയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 13, 2018

തിരഞ്ഞെടുപ്പ് പടിവാതിലില്‍: ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ്‌ എംഎല്‍എ ബിജെപിയില്‍

ന്യൂഡൽഹി: തിരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ കോൺഗ്രസിന് തിരിച്ചടി നൽകി പാർട്ടി എംഎൽഎ ബിജെപിയിൽ ചേർന്നു. പിസിസി വർക്കിങ് പ്രസിഡന്റും എംഎൽഎയുമായ രാം ദയാൽ ഉയികെയാണ് ബിജെപിയിൽ ചേർന്നത്. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ സാന്നിധ്യത്തിലാണ് അദ്ദേഹത്തിന്റെ പാർട്ടി പ്രവേശനം. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രണ്ടു ദിവസത്തെ സന്ദർശനത്തിന് ഛത്തീസ്ഗഢിലെത്തിയതാണ് അമിത് ഷാ. ആദിവാസി നേതാവ് കൂടിയായ രാം ദയാൽ പാലി തനാഖർ മണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നത്. ഈ വർഷം ജനുവരിയിലാണ് ഇദ്ദേഹത്തെപിസിസി വർക്കിങ് പ്രസിഡന്റായി നിമയിച്ചത്. ഇതിനിടെ പ്രമുഖ ഹിന്ദി ദിനപത്രമായ നവഭാരതിന്റെ മുൻ എഡിറ്റർ റുചിർ ഗാർഗ് കോൺഗ്രസിൽ ചേർന്നു. റായ്പുറിൽ നിന്ന് അദ്ദേഹം കോൺഗ്രസ് സ്ഥാനാർഥിയായി ജനവധി തേടും.


from mathrubhumi.latestnews.rssfeed https://ift.tt/2Oni5Kr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages