തിരുവനന്തപുരം: ബ്രൂവറി, ബ്ലെൻഡിങ് യൂണിറ്റുകൾക്കുള്ള അനുമതി റദ്ദാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുമായി ബന്ധപ്പെട്ട വിവാദം തുടരുന്നതിൽ യാതൊരു അർത്ഥവുമില്ല. അനുമതി നൽകിയതിൽ സർക്കാർ തെറ്റായ ഒന്നും ചെയ്തിട്ടില്ല. അഴിമതിക്ക് ഒരു വിട്ടുവീഴ്ചയുമില്ലാത്ത സർക്കാരാണിത്. കേരളം ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണിത്. ഈ ഘട്ടത്തിലാണ് ജനങ്ങളിൽ ഭിന്നിപ്പുണ്ടാക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നത്. അതുക്കൊണ്ടു തന്നെ ബ്രൂവറി, ബ്ലെൻഡിങ് യൂണിറ്റുകൾ അനുവദിച്ച തീരുമാനം സർക്കാർ റദ്ദാക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേ സമയം പുതിയ യൂണിറ്റുകൾക്ക് ഇനി അനുമതി നൽകുന്നതിൽ സർക്കാർ പിറകോട്ട് പോയി എന്നല്ലെന്നും സംസ്ഥാനത്തിന് ആവശ്യമായ പുതിയ യൂണിറ്റുകൾക്ക് സർക്കാർ അനുമതി നൽകുന്നത് തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് വിതരണം ചെയ്യുന്ന മദ്യത്തിന്റെ എട്ട് ശതമാനവും ബിയറിന്റെ 40 ശതമാനവും സംസ്ഥാനത്തിന് പുറത്ത് നിന്ന് വരികയാണ്. ആ സാഹചര്യത്തിൽ പുതിയ യൂണിറ്റുകൾ സംസ്ഥാനത്തിന് ആവശ്യമാണെന്നാണ് സർക്കാർ കരുതുന്നത്. ഇത്തരത്തിൽ യൂണിറ്റുകൾക്ക് നിയമപ്രകാരം അപേക്ഷകൾ തുടർന്നും നൽകാവുന്നതാണ്. ആവശ്യമായ പരിശോധനകൾക്ക് ശേഷം വകുപ്പ് തത്വത്തിൽ അംഗീകാരം നൽകും. പുതിയ അപേക്ഷ സ്വീകരിക്കുന്നതിനും പരിശോധിക്കുന്നതിനും പ്രത്യേക സംവിധാനം തുടങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നമ്മൾ ഒന്നിച്ചുനിൽക്കേണ്ട ഒരു ഘട്ടത്തിൽ സർക്കാർ നടപടികളിൽ ഒരു തരത്തിലുമുള്ള ആശയകുഴപ്പങ്ങളുംഉണ്ടാകാൻ പാടില്ല. അതുക്കൊണ്ടാണ് ഇപ്പോൾ റദ്ദാക്കുന്നതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രതിപക്ഷത്തിന് വേണ്ടത് ഒരു പുകമറ സൃഷ്ടിക്കുകയാണ്. അതില്ലാതാക്കുകയാണ്, അല്ലാതെ അവരുടെ ആരോപണത്തിന് കീഴടങ്ങുകയല്ല. നാടിന്റെ ആവശ്യത്തിന് വേണ്ടിയുള്ള ചെറിയ വിട്ടുവീഴ്ചയാണ് നടത്തിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2E6v7Y9
via
IFTTT
No comments:
Post a Comment