പാലക്കാട്: എട്ടു കോടി രൂപ വിലമതിക്കുന്ന രണ്ടു കിലോഗ്രാം ഹാഷിഷ് ഓയിലുമായി യുവതി പിടിയില്‍. കന്യാകുമാരി അല്‍വാര്‍കോവില്‍ സ്വദേശി സിന്ധുജ(21)യെയാണ് തിങ്കളാഴ്ച രാവിലെ ഒലവക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് ഇന്റലിജന്റ്‌സ് ബ്യൂറോയും സ്‌പെഷ്യല്‍ സ്‌ക്വാഡും നടത്തിയ പരിശോധനയിലാണ് പിടിയിലായത്.
തോള്‍ബാഗില്‍ പ്ലാസ്റ്റിക് സഞ്ചികളിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുനിന്നും തൃശ്ശൂരിലേക്ക് കടത്തുകയായിരുന്നുവെന്ന് സിന്ധുജ മൊഴി നല്‍കി. ഒരു ലക്ഷം രൂപ പ്രതിഫലത്തിനായി ചാവക്കാട് സ്വദേശിയായ ജാബിറിനുവേണ്ടിയാണ് ഹാഷിഷ് കടത്തിയതെന്നാണ് യുവതി പറയുന്നത്.
ഇത് 17-ാം തവണയാണ് ഹാഷിഷ് എത്തിക്കുന്നതെന്നും, കേരളത്തില്‍ നിന്ന് ഒമാനിലേക്ക് കടത്താനായിരുന്നു ഇതെന്നും യുവതി മൊഴി നല്‍കിയതായി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി.രാജീവ് അറിയിച്ചു. ഏറ്റവും ശുദ്ധമായ നിലയിലുള്ള ഹാഷിഷാണ് പിടികൂടിയതെന്ന് അധികൃതര്‍ വ്യക്തമാക്കി.
from mangalam.com https://ift.tt/2Qzbjy0
via IFTTT
No comments:
Post a Comment