നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ എ.എം.എം.എ പക്ഷപാതകരമായ നിലപാട് കാണിക്കുന്നതിനെ ന്യായീകരിച്ച് നടൻ മഹേഷ്. സംഘടനക്കെതിരേ ആരോപണം ഉന്നയിക്കുന്ന നടിമാരൊന്നും ധനസമാഹരണത്തിൽ പങ്കാളികൾ ആകാറില്ലെന്ന് മഹേഷ് കുറ്റപ്പെടുത്തി. മാതൃഭൂമി ന്യൂസ് സൂപ്പർ പ്രൈം ടൈമിൽ സംസാരിക്കുകയായിരുന്നു മഹേഷ്. ഈ പറയുന്ന നടിമാരൊന്നും സംഘടനയക്കൊപ്പം ഒരു കാര്യങ്ങളിലും സഹകരിക്കാറില്ല. മാറി നിന്ന് കുറ്റം പറയാൻ മാത്രമേ ഇവർക്ക് പറ്റൂ. ഞങ്ങളുടെ സംഘടനയ്ക്ക് അഞ്ചരക്കോടിരൂപ തന്ന ഒരാളാണ് ദിലീപ്. അപ്പോൾ വിധേയത്വം കാണിക്കുന്നതിൽ എന്താണ് തെറ്റ്. ഒരു സിനിമ നിർമിച്ച് ആ തുക സംഘടനയ്ക്ക് തന്നിട്ടുണ്ട്- മഹേഷ് പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന വാർത്താസമ്മേളനത്തിൽ എ.എം.എം.എ നേതൃത്വത്തിനെതിരേ നടിമാർ രംഗത്ത് വന്നതിന്റെ പശ്ചാത്തലത്തിലാണ് മഹേഷിന്റെ പ്രതികരണം. ആക്രമണത്തെ അതിജീവിച്ച നടിക്കൊപ്പം നിൽക്കാതെ വേട്ടക്കാരനൊപ്പം നിൽക്കുന്ന സംഘടനയുടെ നിലപാടിനെ ഡബ്ല്യൂ.സി.സി അംഗങ്ങൾ ചോദ്യം ചെയ്തു. എ.എം.എം.എയുടെ തെറ്റായ നടപടി തിരുത്തുമെന്ന് കരുതിയാണ് ചർച്ചയിൽ പങ്കെടുത്തതെന്നും എന്നാൽ അവിടെ ചെന്നപ്പോൾ ആരോപണങ്ങൾ കൊണ്ട് തങ്ങളെ മൂടിയെന്നും ഡബ്ല്യൂ.സി.സി അംഗങ്ങൾ ആരോപിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2AboGix
via
IFTTT
No comments:
Post a Comment