റഫാൽ വിമാനങ്ങളുടെ നിർമാണപുരോഗതി നിർമലാ സീതാരാമൻ വിലയിരുത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 13, 2018

റഫാൽ വിമാനങ്ങളുടെ നിർമാണപുരോഗതി നിർമലാ സീതാരാമൻ വിലയിരുത്തി

പാരീസ്: മൂന്നുദിവസത്തെ സന്ദർശനത്തിന് ഫ്രാൻസിലെത്തിയ പ്രതിരോധമന്ത്രി നിർമലാ സീതാരാമൻ, ദസൊ ഏവിയേഷൻ കമ്പനിയുടെ പാരീസിലെ റഫാൽ യുദ്ധവിമാന നിർമാണശാല സന്ദർശിച്ചു. ആജെറ്റോയിലെ ദസൊയുടെ നിർമാണശാലയിൽ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയശേഷം ഇന്ത്യ വാങ്ങുന്ന വിമാനങ്ങളുടെ നിർമാണപുരോഗതി വിലയിരുത്തുകയും ചെയ്തു.അടുത്ത സെപ്റ്റംബർ മുതലാണ് ഇവ ലഭിച്ചുതുടങ്ങുക. കഴിഞ്ഞദിവസം ഫ്രഞ്ച് പ്രതിരോധമന്ത്രിയുമായി നിർമലാ സീതാരാമൻ നടത്തിയ കൂടിക്കാഴ്ചയിൽ പ്രതിരോധമേഖലയിൽ ഇരുരാജ്യങ്ങളും തമ്മിൽ കൂടുതൽ സഹകരിക്കാൻ ധാരണയായിരുന്നു.റഫാൽ ഇടപാടുമായി ബന്ധപ്പെട്ട് വിവാദങ്ങൾ കത്തിനിൽക്കേയാണ് പ്രതിരോധമന്ത്രിയുടെ ഫ്രാൻസ് സന്ദർശനം. റഫാൽ ഇടപാടിൽ റിലയൻസിനെ പങ്കാളിയാക്കണമെന്നത് കരാറിലെ നിബന്ധനയായിരുന്നുവെന്ന ആരോപണവുമായി ഫ്രഞ്ച് മാധ്യമം കഴിഞ്ഞദിവസം രംഗത്തുവന്നിരുന്നെങ്കിലും ദസൊ അത് തള്ളിയിരുന്നു. പരസ്പരബാധ്യതയോടെയുള്ള കരാറാണെന്നും എന്നാൽ, ഏത് ഇന്ത്യൻ കമ്പനിയെ പങ്കാളിയാക്കണമെന്ന് കരാറിൽ നിർദേശിച്ചിരുന്നില്ലെന്നുമായിരുന്നു നിർമലാ സീതാരാമന്റെ പ്രതികരണം.


from mathrubhumi.latestnews.rssfeed https://ift.tt/2pSDfS5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages