മകനെ കൊന്ന കേസിൽ യു.പി. എം.എൽ.സി.യുടെ ഭാര്യ അറസ്റ്റിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 23, 2018

മകനെ കൊന്ന കേസിൽ യു.പി. എം.എൽ.സി.യുടെ ഭാര്യ അറസ്റ്റിൽ

ലഖ്നൗ: മകനെ കൊലപ്പെടുത്തിയ കേസിൽ ഉത്തർപ്രദേശ് നിയമനിർമാണസഭ (എം.എൽ.സി.) ചെയർമാൻ രമേഷ് യാദവിന്റെ രണ്ടാം ഭാര്യ മീന യാദവ് അറസ്റ്റിൽ. ഇവരുടെ മകനായ അഭിജിത്ത് യാദവിനെ (23) ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയതാണെന്ന്‌ മീന ചോദ്യംചെയ്യലിൽ സമ്മതിച്ചു. ഞായറാഴ്ച ദാറുൾശഫ ലെജിസ്‍ലേറ്റർ ഫ്ലാറ്റിലാണ് അഭിജിത്തിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതമാണ് കാരണമെന്നാണ് ആദ്യം പറഞ്ഞത്. ‘ശനിയാഴ്ച രാത്രി മദ്യപിച്ചെത്തിയ അഭിജിത്ത് ഏറെ അസ്വസ്ഥനായിരുന്നു. ഇടതുകൈയിൽ വേദനയുണ്ടെന്നു പറഞ്ഞപ്പോൾ മരുന്നുപുരട്ടിക്കൊടുത്തു. പക്ഷേ, ഉറങ്ങിപ്പോയ മകൻ പിന്നെ എഴുന്നേറ്റില്ല’ എന്നാണ് മീന അയൽക്കാരെയും ബന്ധുക്കളെയും ധരിപ്പിച്ചത്. മൃതദേഹം ശശ്മാനത്തിലേക്കു കൊണ്ടുപോയതിനുശേഷമാണ് മരണത്തിൽ ദുരൂഹതയുണ്ടെന്ന്‌ കുടുംബസുഹൃത്തുക്കൾ ആരോപിച്ചത്. തുടർന്നാണ് പോലീസ് ഇടപെട്ടത്. മൃതദേഹം പോസ്റ്റുമോർട്ടം നടത്തുകയും ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചതെന്ന്‌ കണ്ടെത്തുകയുമായിരുന്നു. ചോദ്യംചെയ്യലിൽ മൊഴിമാറ്റിപ്പറഞ്ഞതിനാലാണ് മീന സംശയത്തിന്റെ നിഴലിലായത്. കൂടുതൽ ചോദ്യംചെയ്തപ്പോൾ, മദ്യപിച്ചെത്തിയ മകൻ അപമര്യദയായി പെരുമാറിയെന്നും തുടർന്ന് ശ്വാസംമുട്ടിച്ചു കൊന്നുവെന്നും മീന പോലീസിനോടു സമ്മതിച്ചു. അഭിജിത്തിനു പുറമേ അഭിഷേക് എന്ന മകനുമുണ്ട് മീനയ്ക്ക്. സംസ്ഥാന വിനോദസഞ്ചാരവകുപ്പിലെ ജോലിക്കാരിയായ മീന ഈയിടെ ജോലി വേണ്ടെന്നുവെച്ചിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2q685qh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages