അഴിഞ്ഞാടാന്‍ ആരെയും അനുവദിക്കില്ല- മന്ത്രി ഇ.പി ജയരാജന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 18, 2018

അഴിഞ്ഞാടാന്‍ ആരെയും അനുവദിക്കില്ല- മന്ത്രി ഇ.പി ജയരാജന്‍

തിരുവനന്തപുരം: നിലയ്ക്കലിൽ അക്രമം നടത്തിയവർക്കെതിരെ സർക്കാർ കർശനമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഇ.പി ജയരാജൻ. ഇത്തരത്തിൽ അഴിഞ്ഞാടാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസികളെ തടഞ്ഞുനിർത്തുകയും ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്യുന്ന നടപടികളെ വച്ചു പൊറുപ്പിക്കില്ല. മാധ്യമപ്രവർത്തകർക്കെതിരെ ആക്രമണം നടത്തിയവർക്കെതിരെ ജാമ്യം ലഭിക്കാത്ത വകുപ്പു പ്രകാരം കേസെടുക്കും. അക്രമത്തിന് നേതൃത്വം കൊടുത്ത ബി.ജെ.പി നേതാക്കൾ ഇപ്പോൾ മാലാഖചമയുകയാണ്. അക്രമസജ്ജരായി വന്ന ആർ.എസ്.എസുകാരാണ് നിലയ്ക്കലിലെ അക്രമത്തിനു പിന്നിലെന്ന് മന്ത്രി ആരോപിച്ചു. വിശ്വാസികൾക്ക് സുഖകരമായ പാത ഒരുക്കുന്നതിനു പകരം അവരെ ആക്രമിക്കുകയും ഭക്തരുടെ വിശ്വാസത്തെ അലങ്കോലപ്പെടുത്തുകയും ചെയ്യുന്ന രീതിയാണ് നിലയ്ക്കലിൽ കാണാൻ സാധിച്ചത്. തങ്ങൾ പറയുന്നതു പോലെ റിപ്പോർട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ദേശീയ മാധ്യമ പ്രവർത്തകർ ഉൾപ്പെടെയുള്ളവരെ ആക്രമിച്ചത്. ഭക്തജനങ്ങൾക്ക് ശബരിമലയിലേക്ക് പോകാനുള്ള എല്ലാ സൗകര്യങ്ങളും സർക്കാർ ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുപ്രീം കോടതി വിധി നടപ്പാക്കുക എന്ന ഉത്തരവാദിത്തമാണ് സംസ്ഥാന സർക്കാർ നടപ്പാക്കുന്നത്. സുപ്രീം കോടതിയുടെ വിധി എല്ലാവർക്കും ബാധകമാണ്. അതിന് അനുസരിച്ച് പ്രവർത്തിക്കുക മാത്രമേ സർക്കാർ ചെയ്തിട്ടുള്ളു. വിശ്വാസിസമൂഹത്തെ തടങ്കലിൽ വച്ചും തങ്ങളുടെ രാഷ്ട്രീയലക്ഷ്യം സാധിച്ചെടുക്കാനുള്ള ഹീനമായ അജണ്ടയാണ് ആർ.എസ്.എസ് നടപ്പാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. content highlights:E P Jayarajan on nilakkal protest


from mathrubhumi.latestnews.rssfeed https://ift.tt/2Oz0hfp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages