സൈന്യത്തെ വിളിച്ചായാലും ശബരിമലവിധി നടപ്പാക്കണം -സുബ്രഹ്മണ്യൻ സ്വാമി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 7, 2018

സൈന്യത്തെ വിളിച്ചായാലും ശബരിമലവിധി നടപ്പാക്കണം -സുബ്രഹ്മണ്യൻ സ്വാമി

ന്യൂഡൽഹി: ശബരിമല വിധിക്കെതിരേ കേരളത്തിൽ നടക്കുന്ന പ്രതിഷേധങ്ങൾ അനാവശ്യമെന്ന് ബി.ജെ.പി. നേതാവ് സുബ്രഹ്മണ്യൻ സ്വാമി. പ്രശ്നങ്ങൾ പരിഹരിക്കാൻ സംസ്ഥാനത്ത് സൈനികനിയമം പ്രഖ്യാപിക്കണം. വിധി നടപ്പാക്കാൻ സൈന്യത്തിന്റെ സഹായം ആവശ്യമെങ്കിൽ കേന്ദ്രത്തോട് കേരളം ആവശ്യപ്പെടണം -അദ്ദേഹം ആവശ്യപ്പെട്ടു.സ്ത്രീപ്രവേശത്തെ എതിർക്കുന്ന കേരളത്തിലെ ബി.ജെ.പി. പ്രവർത്തകരുടെ നിലപാടല്ല പാർട്ടിക്ക്. മല ചവിട്ടാൻ ആരും സ്ത്രീകളെ നിർബന്ധിക്കുന്നില്ല. അതുകൊണ്ടുതന്നെ പോകരുതെന്നു പറയാനും ആർക്കുമാവില്ല. ആർത്തവസമയത്ത് ക്ഷേത്രത്തിൽ പോകാൻ നിർബന്ധിക്കുന്നതല്ല സുപ്രീംകോടതിയുടെ വിധി. ഇത്തരം കാര്യങ്ങളിൽ സ്വയം തീരുമാനമെടുക്കണം. ആർത്തവം മോശമാണെന്ന കാഴ്ചപ്പാട് മാറണം. അയ്യപ്പൻ ബ്രഹ്മചാരിയാണെന്നു പറയുന്നതിൽ എന്തടിസ്ഥാനമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. പുനഃപരിശോധനാ ഹർജി നൽകുന്നത് തിരിച്ചടിയാകും. ഇടതുസർക്കാരിന് വിധി നടപ്പാക്കുന്നതിൽ ആത്മാർഥയില്ലെന്നും സുബ്രഹ്മണ്യൻസ്വാമി കുറ്റപ്പെടുത്തി. മതങ്ങൾ നിയന്ത്രണങ്ങൾക്കു വിധേയമാണെങ്കിലും സ്ത്രീയെയും പുരുഷനെയും ഒരുപോലെ കാണണം. ദൈവത്തിന് എന്താണ് വേണ്ടതെന്ന് ആർക്കറിയാം.ആർ.എസ്.എസ്. നിലപാട് മയപ്പെടുത്തിയിട്ടില്ല. എല്ലാവരുമായി ചർച്ച നടത്തണമെന്നു മാത്രമാണ് ആവശ്യപ്പെട്ടത്. ഇത് രാഷ്ട്രീയ വിഷയമാകാൻ പാടില്ല. രാമക്ഷേത്ര വിഷയത്തിൽ പോലും ബി.ജെ.പി. നേരിട്ട് ഇടപെടുന്നില്ലെന്നും സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/2ynAY52
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages