ഇടുക്കി ഡാം വൈകിട്ട് നാലു മണിക്ക് തുറക്കും; പമ്പയിലെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നിര്‍ത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 5, 2018

ഇടുക്കി ഡാം വൈകിട്ട് നാലു മണിക്ക് തുറക്കും; പമ്പയിലെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നിര്‍ത്തി

ഇടുക്കി: ഇടുക്കി ഡാം വൈകുന്നേരം നാലു മണിയോടെ തുറക്കും. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മഴ മുന്നറിയിപ്പിനെ തുടര്‍ന്നാണ് നടപടി. ചെറുതോണി ഡാമിന്റെ ഒരു ഷട്ടറാണ് തുറക്കുക. സെക്കന്റില്‍ 50 ഘന മീറ്റര്‍ വെള്ളം ഒഴുക്കിക്കളയും. തൃശ്ശൂര്‍ ചിമ്മിനി ഡാം തുറന്നു. കക്കയം ഡാം രണ്ടു മണിക്ക് തുറക്കും.

പത്തനംതിട്ടയിലെ മൂന്ന് ഡാമുകള്‍ തുറക്കും. ആനത്തോട് ഡാമിന്റെ നാല് എട്ടറുകളും പമ്പ ഡാമിന്റെ ആറു ഷട്ടറുകളും മൂഴിയാര്‍ ഡാമിന്റെ ഷട്ടറുകളുമാണ് ഉയര്‍ത്തുക.

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് ഇനിയൊരു പ്രളയം ഉണ്ടാകുന്നത് തടയാന്‍ ആവശ്യമെങ്കില്‍ ഇടുക്കി അണക്കെട്ട് തുറക്കാമെന്ന് കെ.എസ്.ഇ.ബി അറിയിച്ചിരുന്നു. പമ്പയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് പമ്പാ ത്രിവേണിയിലെ പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നിര്‍ത്തിവച്ചു.

മുന്‍കരുതല്‍ നടപടി എന്ന തരത്തിലാണ് ഡാമുകള്‍ തുറക്കുന്നതെന്നും അമിത ആശങ്കവേണ്ടെന്നും കളക്ടര്‍ വിശദമാക്കിയിട്ടുണ്ട്. തെന്മല പരപ്പാര്‍ ഡാമിന്റെ ഷട്ടറുകള്‍ 10 മീറ്റര്‍ ഉയര്‍ത്തി.

അതേസമയം, രാത്രി സമയങ്ങളില്‍ ഡാം തുറക്കരുതെന്ന് ഡാം ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കിയിട്ടുണ്ട്. നാലു മണിക്കൂര്‍ മുന്‍പ് അറിയിപ്പ് നല്‍കിയ ശേഷം ​മാത്ര​മേ തുറക്കാവൂ.



from mangalam.com https://ift.tt/2QvHMFd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages