ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ചുള്ള വിവാദങ്ങളുടെ ചൂടാറിയിട്ടില്ല. കേരളത്തിനകത്തും പുറത്തും ഇത് സംബന്ധിച്ച് ഒട്ടേറെ ചര്‍ച്ചകള്‍ നടക്കുകയാണ്. ഈ വിഷയത്തില്‍ അനുശ്രീ അഭിപ്രായം വ്യക്തമാക്കുന്നു.
സുപ്രീംകോടതിയുടെ തീരുമാനത്തെ അംഗീകരിക്കുന്നു. ആ വിധിയെ അത്രയും ബഹുമാനിക്കുന്നു. ശരീരഘടനയും ശരീര ശാസ്ത്രവും അനുസരിച്ച് ഞങ്ങളെ അമ്പലത്തില്‍ കയറ്റുന്നില്ല, മാറ്റിനിര്‍ത്തുന്നു എന്നു പരാതി ലഭിച്ചാല്‍ കോടതി ഇങ്ങനെയേ വിധി പുറപ്പെടുവിക്കാന്‍ സാധ്യതയുള്ളു.
ഇത് സ്ത്രീ സമത്വത്തിന്റെയോ സ്ത്രീകളെ മാറ്റിനിര്‍ത്തലിന്റെയോ കാര്യമല്ല. മറ്റെല്ലാ അമ്പലങ്ങളിലും പോയി കഴിഞ്ഞ ശേഷം ഇനി ശബരിമലയില്‍ മാത്രമേ പോകാന്‍ ബാക്കിയുള്ളൂ എന്ന ചിലരുടെ ആഗ്രഹവുമല്ല ഇതിനു പിന്നില്‍. എന്ത് അരുതെന്നു പറയുന്നുവോ, അത് ചെയ്തു കാണിക്കാനുള്ള പ്രവണതയായേ ഇത്തരക്കാരുടെ വാദത്തെ കാണാനാകൂ.
എല്ലായിടത്തും സമത്വം വേണം എന്നു നിര്‍ബന്ധം പിടിക്കാനാകുമോ? സദ്ഗുരു ഒരു വിഡിയോയില്‍ പറയുന്നതു പോലെ അങ്ങനെയാണെങ്കില്‍ ആണിനും പെണ്ണിനും എന്തിനാണ് രണ്ടു ടോയ്‌ലറ്റുകള്‍? സമത്വം വേണം എന്നു പറയുന്നവര്‍ പുരുഷന്മാരുടെ ടോയ്‌ലറ്റില്‍ പോകാറുണ്ടോ? പുരുഷന്‍മാര്‍ ഷര്‍ട്ട് ഊരിയിട്ടാണ് ക്ഷേത്രത്തിനുള്ളില്‍ കയറാറുള്ളത്. സ്ത്രീകള്‍ക്ക് അതുപോലെ വേണമെന്നു കരുതാനാകുമോ? അനുശ്രീ ചോദിക്കുന്നു.
from mangalam.com https://ift.tt/2pRdp0A
via IFTTT
No comments:
Post a Comment