സമവായ നീക്കവുമായി ദേവസ്വം ബോര്‍ഡ്: ചൊവ്വാഴ്ച ചര്‍ച്ച - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 14, 2018

സമവായ നീക്കവുമായി ദേവസ്വം ബോര്‍ഡ്: ചൊവ്വാഴ്ച ചര്‍ച്ച

തിരുവനന്തപുരം: സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സമവായ നീക്കവുമായി ദേവസം ബോര്‍ഡ്. ഇതിന്റ ഭാഗമായി ചൊവ്വാഴ്ച തന്ത്രി കുടുംബത്തോടും അയ്യപ്പസേവാ സംഘം, പന്തളം കോട്ടാരം പ്രതിനിധികള്‍ എന്നിവരുമായി ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്.

മണ്ഡല മകരവിളക്ക് ഉത്സവം നല്ല രീതിയില്‍ നടത്തുന്ന കാര്യം ചര്‍ച്ചചെയ്യുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാര്‍ അറിയിച്ചു. രാവിലെ 10 മണിക്കാണ് ചര്‍ച്ച.

രാഷ്ട്രീയപ്രശ്നമാക്കി ശബരിമലയെ മാറ്റുന്നതിനോട് യോജിപ്പില്ല. അത് ഭക്തരും ആഗ്രഹിക്കുന്നില്ലെന്ന് പദ്മകുമാര്‍ പറഞ്ഞു. പൂജകളും അനുഷ്ഠാനങ്ങളും ഇല്ലാതാക്കാന്‍ ബോര്‍ഡ് ശ്രമിക്കില്ല. പ്രശ്നങ്ങള്‍ അവസാനിക്കുമെന്ന് ശുഭാപ്തിവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുന്‍വിധിയോടയല്ല ചര്‍ച്ചവിളിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.



from mangalam.com https://ift.tt/2IUx9cx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages