നാളെ വടകരയില്‍ ബിജെപി ഹര്‍ത്താല്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 7, 2018

നാളെ വടകരയില്‍ ബിജെപി ഹര്‍ത്താല്‍

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വടകര നിയോജക മണ്ഡലത്തില്‍ നാളെ ഹര്‍ത്താല്‍. ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ബിജെപിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് ഹര്‍ത്താല്‍.

കുറച്ച് ദിവസങ്ങളായി വടകരയില്‍ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ബോംബേറ് തുടരുകയാണ്. ഇന്നലെ വടകരയില്‍ ബിജെപി പ്രവര്‍ത്തകനായ ചോളം വയല്‍ ശ്രീജേഷിന്റെ വീടിന് നേരെ ബോംബേറുണ്ടായി.

രണ്ട് ദിവസം മുമ്പ് വടകരയില്‍ തന്നെ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കാനപ്പള്ളി ബാലകൃഷ്ണന്റെ വീടിന് നേരെയും ബോംബേറ് ഉണ്ടായിരുന്നു. ബിജെപിയാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചിരുന്നു. അതിന് മുമ്പ് യുവമോര്‍ച്ച നേതാവിന്റെ വീടിന് നേരെയും ബോംബേറുണ്ടായിരുന്നു.



from mangalam.com https://ift.tt/2OJteof
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages