ന്യുഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് നന്ദി പറഞ്ഞ് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ-ഇന്നിന്റെ ട്വീറ്റ്് നരേന്ദ്ര മോഡി അയച്ചുകൊടുത്ത ഒരുസെറ്റ് 'മോഡി കുപ്പായ'ത്തിന്റെ പേരിലാണ് ഈ ട്വീറ്റ്.
ഇന്ത്യാ സന്ദര്‍ശനവേളയിലാണ് മൂണ്‍ ജെ- ഇന്‍ പരമ്പരാഗത ഇന്ത്യന്‍ വസ്ത്രത്തില്‍ കണ്ണുടക്കിയത്. കൈയ്യിലാത്ത മേല്‍ക്കുപ്പായത്തില്‍ ആകൃഷ്ടനായ മൂണ്‍ ജെ-ഇന്‍ അതേകുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡിയോട് ആഗ്രഹം പ്രകടിപ്പിച്ചത്. നാട്ടില്‍ തിരിച്ചെത്തി അധികം വൈകാതെ പ്രസിഡന്റിനെ തേടി ആ സമ്മനമെത്തി. 'മോഡി വെസ്റ്റ്' കൊറിയയിയും സൗകര്യപ്രദമായി ധരിക്കാമെന്നും അത് നന്നായി ഇണങ്ങുന്നുണ്ടെന്നുമാണ് മൂണ്‍ ജെ-ഇന്‍ സാക്ഷ്യപ്പെടുത്തുന്നത്.
ദക്ഷിണ കൊറിയന്‍ പ്രഥമ വനിത കിം ജങ് സൂക് അടുത്തയാഴ.ച ഇന്ത്യയില്‍ എത്തുന്നുണ്ട്. നാലു ദിവസത്തെ പര്യടനത്തിനിടെ ഇവര്‍ നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തുമെന്നും സൂചനയുണ്ട്.
인도 모디 총리 @narendramodi 께서 멋진 옷을 보내왔습니다. 인도 전통의상을 한국에서도 쉽게 입을 수 있도록 개량한 모디 자켓인데, 너무 잘 맞습니다. 인도 방문 때 모디 총리의 옷이 멋있다고 했더니 특별히 저의 치수에 맞춰 보내주셨습니다. 후의에 감사드립니다. pic.twitter.com/IsX7W48ijA— 문재인 (@moonriver365) October 31, 2018
During my visit to India, I had told the Prime Minister @narendramodi that he looked great in those vests, and he duly sent them over, all meticulously tailored to my size. I would like to thank him for this kind gesture. pic.twitter.com/wRgekJSW16— 문재인 (@moonriver365) October 31, 2018
from mangalam.com https://ift.tt/2SzrEVg
via IFTTT
No comments:
Post a Comment