ശബരിമല പ്രവേശനത്തിന് ശ്രമിച്ച അധ്യാപിക ക്ലാസില്‍ എത്തിയപ്പോള്‍ ശരണംവിളിച്ച് പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 31, 2018

ശബരിമല പ്രവേശനത്തിന് ശ്രമിച്ച അധ്യാപിക ക്ലാസില്‍ എത്തിയപ്പോള്‍ ശരണംവിളിച്ച് പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍

പാലക്കാട് : കോഴിക്കോട്ടെ അധ്യാപിക ബിന്ദു തങ്കം കല്യാണിയെ ശബരിമല യാത്രയുടെ പേരില്‍ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ അവഹേളിക്കുന്നതായി പരാതി. പാലക്കാട് അട്ടപ്പാടി അഗളി സ്‌കൂളിലെ അധ്യാപികയായ ബിന്ദു പ്രിന്‍സിപ്പലിന് പരാതി നല്‍കി. മുമ്പ് ജോലി ചെയ്തിരുന്ന കോഴിക്കോട് ചേവായൂര്‍ സ്‌കൂളിലും താമസിച്ചിരുന്ന വാടക വീട്ടിലും ഇവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ നിന്ന് സ്ഥലംമാറ്റം ലഭിച്ചതിനെത്തുടര്‍ന്ന് തിങ്കളാഴ്ചയാണ് അഗളി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെത്തിയത്. എന്നാല്‍ ഇവിടെ കുട്ടികള്‍ ശരണം വിളികളോടെയാണ് ബിന്ദുവിനെ വരവേറ്റത്. ഇത് ചൂണ്ടിക്കാട്ടി ബിന്ദു പ്രിന്‍സിപ്പലിന് പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് കുട്ടികള്‍ക്കെതിരെ അച്ചടക്ക നടപടി എടുക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. കുട്ടികളെ വിളിച്ച് താക്കീത് ചെയ്യുകയും ചെയ്തു. എന്നാല്‍ ഇത് വീണ്ടും ആവര്‍ത്തിച്ചതോടെ ബിന്ദു രണ്ടാമതും പരാതി നല്‍കുകയായിരുന്നു.

ബിന്ദു പഠിപ്പിക്കുന്ന സ്‌കൂളിന് മുന്നിലെത്തി ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ സ്‌കൂളില്‍ വിലക്കണമെന്നാവശ്യപ്പെട്ട് പരസ്യഭീഷണിയും നടത്തുകയുണ്ടായി. ഭീഷണിക്കും വ്യാജ പ്രചാരണങ്ങള്‍ക്കുമെതിരെ കോടതിയെ സമീപിക്കുമെന്നും ബിന്ദു തങ്കം കല്യാണി പറഞ്ഞു. തന്റെ പേര് ബിന്ദു സക്കറിയ എന്നാക്കി മതവിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ പ്രചരിപ്പിക്കുന്നതായി ബിന്ദു പരാതിപ്പെട്ടിരുന്നു. ഇതിനൊപ്പം ആര്‍എസ്എസ്, സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വീട്ടിലെത്തി അമ്മയെയും കുടുംബാംഗങ്ങളെയും ഭീഷണിപ്പെടുത്തി പരിഹാര ക്രിയകള്‍ ചെയ്യിച്ചു. സ്വന്തം വീട്ടില്‍ സാധ്യമല്ലെന്ന് പറഞ്ഞപ്പോള്‍ തൊട്ടടുത്ത ബിജെപി നേതാവിന്റെ വീട്ടിലേക്ക് അമ്മയെ ഭീഷണിപ്പെടുത്തി കൊണ്ടുപോയാണ് പരിഹാര ക്രിയ നടത്തിയത്. പ്രായാധിക്യത്താല്‍ അവശതയിലായ അമ്മയെ ഭീഷണിപ്പെടുത്തി ശബരിമലയില്‍ കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്നും ബിന്ദു ആരോപിച്ചു.



from mangalam.com https://ift.tt/2zcU4eG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages