പൂജാരി പൂജിച്ചുതന്ന മാലയിട്ട് വ്രതം നോറ്റ് മലയ്ക്ക് പോകാന്‍ തീരുമാനിച്ചു; മല ചവിട്ടുമെന്ന് വെളിപ്പെടുത്തി യുവതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 16, 2018

പൂജാരി പൂജിച്ചുതന്ന മാലയിട്ട് വ്രതം നോറ്റ് മലയ്ക്ക് പോകാന്‍ തീരുമാനിച്ചു; മല ചവിട്ടുമെന്ന് വെളിപ്പെടുത്തി യുവതി

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാം എന്ന സുപ്രീം കോടതി വിധിയെ അനുകൂലിച്ചും പ്രതികൂലിച്ചും വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. വിധിക്ക് പിന്നാലെ ശബരിമലയ്ക്ക് പോകാന്‍ ചില യുവതികള്‍ മുന്നോട്ട് വന്നിട്ടുമുണ്ട്. രേഷ്മ എന്ന യുവതിക്ക് പിന്നാലെ കൂടുതല്‍ യുവതികള്‍ ഈ ആഗ്രഹം തുറന്ന് പറഞ്ഞ് രംഗത്തെത്തുന്നുണ്ട്. കരിുനാഗപ്പള്ളി സ്വദേശിനി സൂര്യ ദേവാര്‍ച്ചന എന്ന യുവതിയും വ്രതം നോറ്റ് മലയ്ക്ക് പോകാന്‍ തീരുമാനിച്ചിരിക്കുകയാണ്. തന്റേ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് യുവതി ഇക്കാര്യം വ്യക്തമാക്കിയത്.

ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തില്‍ പോയി പ്രാര്‍ഥനയോടെ പൂജാരി പൂജിച്ചുതന്ന മാലയിട്ട് വ്രതം നോറ്റ് മലയ്ക്ക് പോകാന്‍ തീരുമാനിച്ചെന്ന് സൂര്യ പറയുന്നു. സര്‍ക്കാരിലാണ് പ്രതീക്ഷ. വേണ്ട സുരക്ഷ കിട്ടുമെന്നും ശബരിമലയില്‍ ചെന്ന് അയ്യപ്പദര്‍ശനം സാധ്യമാകുമെന്നും കരുതുന്നെന്നും സൂര്യ കുറിപ്പില്‍ പറയുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം.

തത്വമസി.

നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വ്രതം നോറ്റ് ശബരിമലയില്‍ പോകാന്‍ തയ്യാറായി വരുന്ന സ്ത്രീകള്‍ക്ക് ഭീഷണി നേരിട്ടു കൊണ്ടിരിക്കുന്നു. മാലയിട്ടവര്‍ ഐഡന്റിറ്റി വെളിപ്പെടുത്താന്‍ ഭയന്നു നില്‍ക്കുന്നു. മാലയിടാന്‍ കാത്തു നില്‍ക്കുന്നവര്‍ രേഷ് മേച്ചിക്ക് ഞലവൊമ ചശവെമിവേ നേരിട്ട ദുരനുഭവത്തെ ഭയത്തോടു നോക്കിക്കാണുന്നു. നിലവില്‍ മാലയിടാന്‍ തയ്യാറായ സ്ത്രീകള്‍ക്ക് വീട്ടില്‍ നിന്നും സമൂഹത്തില്‍ നിന്നും വിലക്കേര്‍പ്പെടുന്നു.

എന്റെ ചെറുപ്പത്തില്‍ അച്ഛനോടൊപ്പം ഞാന്‍ മലയ്ക്കു പോയിട്ടുള്ളതാണ്.

ശരിക്കും തത്വമസി എന്ന ഐതിഹ്യത്തിലും ഞാന്‍ വിശ്വക്കുന്നു. അയ്യപ്പന്‍ സ്ത്രീവിരോധിയാണെന്ന് കരുതുന്നില്ല. കാരണം അതെ അയ്യപ്പന്റെ ചുറ്റുവട്ടത്തില്‍ തന്നെയാണ് മാളികപ്പുറത്തമ്മയും കുടികൊള്ളുന്നത്. തന്റെ വളര്‍ത്തമ്മയുടെ അസുഖം മാറാന്‍ പുലിപ്പാലുതേടിപ്പോയ അയ്യപ്പനെ സ്ത്രീ സാന്നിധ്യം ഇഷ്ടമല്ലെന്നത് എങ്ങനെയാണ് പ്രസ്താവിക്കാന്‍ കഴിയുക?

സുപ്രീംകോടതി വിധിയുടെ ഉത്തരവിനെ സ്വീകരിച്ചുകൊണ്ട് ഇന്ന് രാവിലെ ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തില്‍ പോയി.

പ്രാര്‍ത്ഥനയോടെ പൂജാരി പൂജിച്ചു തന്ന മാലയിട്ട് വ്രതംനോറ്റ് തന്നെ മലക്കു പോകാന്‍ തീരുമാനിച്ചു. ഗവണ്‍മെന്റിലാണ് പ്രതീക്ഷ. വേണ്ട സുരക്ഷ കിട്ടുമെന്നും ശബരിമലയില്‍ ചെന്ന് അയ്യപ്പദര്‍ശനം സാധ്യമാകുമെന്നും കരുതുന്നു.

നേരത്തെ ശബരിമലക്ക് പോകാന്‍ തയ്യാറായി മാലയിട്ട രേഷ്മ നിഷാന്തിനെതിരെ ഭീഷണിയും വെല്ലുവിളികളും ഉണ്ടായിരുന്നു. ഭീഷണികളെ ഭയക്കുന്നില്ലെന്നും മലയ്ക്ക് പോകാന്‍ തന്നെയാണ് തീരുമാനമെന്ന് രേഷ്മ വ്യക്തമാക്കിയിരുന്നു.



from mangalam.com https://ift.tt/2yK5d6j
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages