റയലിനുമേല്‍ മേല്‍ റഷ്യന്‍ വിപ്ലവം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 3, 2018

റയലിനുമേല്‍ മേല്‍ റഷ്യന്‍ വിപ്ലവം

മോസ്കോ: ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ജിയിൽ നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡിന് ഞെട്ടിക്കുന്ന തോൽവി. റഷ്യൻ ക്ലബ്ബ് സി.എസ്.കെ.എ മോസ്കോയാണ് ലോകകപ്പ് ഫൈനൽ നടന്ന ലുഷ്നിക്കി സ്റ്റേഡിയത്തിൽ റയലിനെ അട്ടിമറിച്ചത്. ക്രൊയേഷ്യൻ താരമായ നിക്കോള വ്ളാസിച്ച് രണ്ടാം മിനിറ്റിൽ നേടിയ ഏക ഗോളിലായിരുന്നു സി.എസ്.കെ.എ മോസ്കോയുടെ വിജയം. പിന്നീട് 90 മിനിറ്റ് കളിച്ചിട്ടും ജുലൻ ലോപറ്റേഗിയുടെ കുട്ടികൾക്ക് ഒരു ഗോൾ തിരിച്ചടിക്കാൻ സാധിച്ചില്ല. നായകൻ സെർജിയോ റാമോസ്, ഗാരെത് ബെയ്ൽ, മാഴ്സെലോ, ഇസ്കോ എന്നീ പ്രമുഖരില്ലാതെയാണ് റഷ്യയിൽ റയൽ കളിക്കാനിറങ്ങിയത്. ഇത് മോസ്കോ ശരിക്കും മുതലെടുത്തു. അവസരങ്ങൾ മുതലാക്കാൻ റയലിന് സാധിക്കാത്തതാണ് തോൽവിക്ക് കാരണാമയതെന്ന് ലോപറ്റേഗി മത്സരശേഷം പറഞ്ഞു. 30 ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾക്കു ശേഷമാണ് റയൽ ഒരു മത്സരത്തിൽ ഗോൾ നേടാതിരിക്കുന്നത്. മാത്രമല്ല അവസാന മൂന്നു മത്സരങ്ങളിലും റയൽ സ്കോർ ചെയ്തിട്ടില്ല. റയലിന്റെ കഴിഞ്ഞ 12 വർഷത്തെ ചരിത്രത്തിനിടെ ആദ്യമായാണ് ഇത്തരമൊരു സംഭവം. മത്സരത്തിൽ ഭൂരിഭാഗം സമയവും പന്ത് കൈവശം വെച്ചിട്ടും റയലിന് ഗോളടിക്കാനായില്ല. ഗ്രൂപ്പ് ജിയിൽ രണ്ടുകളിയിൽ നിന്ന് മൂന്നു പോയിന്റുമായി രണ്ടാം സാഥാനത്താണ് റയൽ. മോസ്കോ നാലുപോയിന്റുമായി ഒന്നാമതും. Content Highlights: champions league real madrid suffer shock to cska moscow


from mathrubhumi.latestnews.rssfeed https://ift.tt/2NZDOYT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages