ന്യൂഡൽഹി: ഹരിയാനയിലെ മുസ്ലിം പള്ളി നിർമിക്കുന്നതിന് പാകിസ്താൻ ഭീകര സംഘടനയായ ലഷ്കർ ഇ തൊയ്ബ പണം നൽകിയതായി ദേശീയ അന്വേഷണ ഏജൻസി. പൽവാൽ ജില്ലയിലെ അത്താവറിലുള്ള ഖുലാഫ ഇ റഷീദീൻ എന്ന പള്ളി നിർമിക്കുന്നതിനാണ് ഹാഫിസ് സയീദിന്റെ നേതൃത്വത്തിലുള്ള ഭീകര സംഘടന സാമ്പത്തിക സഹായം നൽകിയതെന്നാണ് എൻഐഎ പറയുന്നത്. ഭീകരരിൽ നിന്ന് പണം സ്വീകരിച്ചതിന് സൽമാൻ, മുഹമ്മദ് സലിം, സജ്ജാദ് അബ്ദുൽ വാനി എന്നിവരെ സെപ്റ്റംബർ 26ന് അറസ്റ്റ് ചെയ്തിരുന്നു. ലഷ്കർ ഇ തൊയ്ബയുമായി ദുബായിൽ വെച്ച് സൽമാൻ ബന്ധം പുലർത്തിയിരുന്നതായി ചോദ്യംചെയ്യലിൽ വ്യക്തമായതായി എൻഐഎ വക്താവ് വ്യക്തമാക്കിയതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. അത്താവറിലെ പള്ളിയുടെ നിർമാണത്തിനായി 70 ലക്ഷം രൂപയാണ് സൽമാൻ വഴി ലഷ്കർ ഇ തൊയ്ബ നൽകിയത്. കൂടാതെ സൽമാന്റെ മകളുടെ വിവാഹത്തിനും പണം ലഭിച്ചതായി എൻഐഎ പറയുന്നു.ഭീകര സംഘടന നൽകിയ പണം ഏതൊക്കെ വിധത്തിൽ ചിലവഴിക്കപ്പെട്ടു എന്നത് സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണെന്നും എൻഐഎ വ്യക്തമാക്കി. ഗ്രാമവാസികൾ സംഭാവനയായി നൽകിയ സ്ഥലത്താണ് പള്ളി നിർമിച്ചത്. ഡൽഹി സ്വദേശിയായ സൽമാൻ സ്വന്തം പണം എന്ന നിലയിലാണ് പള്ളി നിർമാണത്തിനുള്ള തുക നൽകിയത്. എന്നാൽ ഈ പണത്തിന്റെ ഉറവിടം സംബന്ധിച്ച് ഗ്രാമവാസികൾക്ക് യാതൊരു അറിവും ഉണ്ടായിരുന്നില്ലെന്നും അന്വേഷണത്തിൽ വ്യക്തമായിഎന്ന് എൻഐഎ പറയുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2RQBi5t
via
IFTTT
No comments:
Post a Comment