ന്യൂഡൽഹി: രാജ്യത്തെ പ്രമുഖമാധ്യമമുതലാളിമാരിൽ ഒരാളായരാഘവ് ബാലിന്റെ വീട്ടിലും ക്വിന്റിന്റെ ഓഫീസിലും നികുതി ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധന.ക്വിന്റ് വാർത്താ പോർട്ടലിന്റെ സ്ഥാപകനാണ് ബാൽ. രാഘവ് ബാലിന്റെ നോയിഡയിലെ വീട്ടിലും ഓഫീസിലുമാണ് പരിശോധന നടന്നത്. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തുടർന്നാണ് പരിശോധനയെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന സൂചന. ഈ വിഷയത്തിൽ അന്വേഷണത്തിലുള്ള കേസിനാവശ്യമായ തെളിവുശേഖരണത്തിനായാണ് ഇവർ പരിശോധന നടത്തിയതെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്തു. ക്വിന്റ്, നെറ്റ്വർക്ക് 18 എന്നീ മാധ്യമങ്ങളുടെ സ്ഥാപകനും പ്രമുഖ മാധ്യമ സംരംഭകനുമാണ് രാഘവ് ബാൽ.രാഘവ് ബാൽ ന്യൂസ് 18 ചാനൽ ശൃംഖലയുടെ ഉടമയായിരിക്കെയാണ് മണികൺട്രോൾ, ബുക്ക്മൈഷോ, ഫസ്റ്റ് പോസ്റ്റ് തുടങ്ങിയ പോർട്ടലുകൾ ആരംഭിച്ചത്. പിന്നീടാണ് മുകേഷ് അംബാനിയുടെ റിലയൻസ് ന്യൂസ് 18 ചാനൽ ശൃംഖല ഒന്നാകെ വാങ്ങിയത് I.T raids on @TheQuint offices and its founder @Raghav_Bahl home are cause for serious concern. Taxman has the right to ask all questions, but raids look like intimidation. If there is justification, govt must explain quickly. Or it will be seen as targeting critical media. — Shekhar Gupta (@ShekharGupta) October 11, 2018 content highlights:Tax Raids At Quint Raghav Bahls home and office
from mathrubhumi.latestnews.rssfeed https://ift.tt/2A5IqEd
via
IFTTT
No comments:
Post a Comment