തിരുവനന്തപുരം: ശബരിമല പ്രശ്‌നം വിഷയം പുലിവാലായതോടെ ബിജെപി അധ്യക്ഷനെ വ്യക്തിപരമായി ആക്രമിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള കൊനഷ്ട് വക്കീലെന്നാണ് കടകംപള്ളി വിശേഷിപ്പിച്ചത്. കൊനഷ്ട് വക്കീലായതുകൊണ്ടാണ് ശബരിമല വിഷയത്തില്‍ കേന്ദ്ര ഓര്‍ഡിനന്‍സിനായി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുന്നതെന്നും ദേവസ്വംമന്ത്രി ആരോപിച്ചു.
ശബരിമല ക്ഷേത്രത്തിലേക്ക് എത്തുന്ന സ്ത്രീകളെ ഇതുവരെ തടഞ്ഞിരുന്നു. സുപ്രീം കോടതി വിധി വന്നതോടെ തടയാനാകില്ലെന്നും മറിച്ച അവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കികൊടുക്കുമെന്നും കടകംപള്ളി വ്യക്തമാക്കി.
വിഷയത്തില്‍ എതിര്‍പ്പുള്ള വിശ്വാസികളുടെ വിശ്വാസത്തെ ബഹുമാനിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. അവരുടെ പ്രതികരണം സ്വാഭാവികമാണ്. സര്‍ക്കാരിനെ പുലഭ്യം പറഞ്ഞതുകൊണ്ട് പരിഹാരമില്ലെന്നും മന്ത്രി പറഞ്ഞു. റിവിഷന്‍ ഹര്‍ജി തീര്‍പ്പാകുന്നത് വരെ കാത്തിരിക്കാനുവിവേകമാണ് ഇപ്പോള്‍ ആവശ്യം. സംസ്ഥാന സര്‍ക്കാര്‍ ഇതില്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ദേവസ്വം മന്ത്രി ആരോപിച്ചു.
from mangalam.com https://ift.tt/2pNUjs9
via IFTTT
No comments:
Post a Comment