സന്ദീപാന്ദ ഗിരിയുടെ തിരുവനന്തപുരത്തെ ആശ്രമത്തിന് നേരെ നടന്ന ആക്രമണത്തില്‍ പ്രതികരണവുമായി നടനും സംവിധായകനുമായ ജോയ് മാത്യു. പൊലീസ് നാമജപത്തിനിറങ്ങിയവരെ അറസ്റ്റ് ചെയ്യുന്നതിനേക്കാള്‍ പ്രാധാന്യം ആശ്രമം തീവച്ച് നശിപ്പിച്ചവര്‍ക്ക് നല്‍കണം. അഭിപ്രായ സ്വാതന്ത്ര്യത്തെ ഭയക്കുന്നവരാണ് യഥാര്‍ത്ഥ മനുഷ്യനെ ഭയക്കുന്നവരെന്നും ജോയ് മാത്യു പറഞ്ഞു.
സന്ദീപാനന്ദഗിരിയുടെ നേരെ നടന്ന പോലുള്ള ആക്രമണങ്ങള്‍ ഭാവിയില്‍ ഇല്ലാതാകണമെങ്കില്‍ ഇത്തരം അക്രമണങ്ങള്‍ നടത്തുന്ന പാര്‍ട്ടി ഗുണ്ടകളെമാത്രം അറസ്റ്റ് ചെയ്യാതെ അവരുടെ നേതാക്കളെ വിലങ്ങു വയ്ക്കുന്ന രീതിയിലേക്ക് നിയമപാലനം മാറണമെന്നും ജോയ് മാത്യു ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു. ഭൂരിപക്ഷം ഹൈന്ദവ വിശ്വാസികളും ആശ്രമം ആക്രമണത്തിനെ അനുകൂലിക്കില്ലെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.
ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;
അഭിപ്രായ സ്വാതന്ത്ര്യത്തെ ഭയക്കുന്നവര്‍ യഥാര്‍ത്ഥ മനുഷ്യനെ ഭയക്കുന്നവരാണ് .
നാമജപക്കാരെ തിരഞ്ഞു പിടിച്ചു അറസ്‌റ് ചെയ്യുന്നതിനെക്കാള്‍
പ്രധാനം ആശ്രമം തീവെച്ചവരെ പിടികൂടുകയാണ് .
ഏതെങ്കിലും പത്ത് പാര്‍ട്ടി ഗുണ്ടകളെയല്ല അവരുടെ നേതാക്കളെത്തന്നെ
വിലങ്ങു വെക്കുന്ന രീതിയിലേക്ക് ഇനിയെങ്കിലും നിയമപാലനം ഉണരണം .
എല്ലാ രാഷ്ട്രീയ ഗുണ്ടാ പാര്‍ട്ടികള്‍ക്കും ഇത് ബാധകമാവുന്ന കാലത്തേ
സന്ദീപാനന്ദഗിരി യുടെ നേരെനടന്ന ആക്രമണം
പോലുള്ള ഭീരുത്വ പ്രകടനങ്ങള്‍ ഇല്ലാതാവൂ .
ഭൂരിപക്ഷം ഹൈന്ദവ വിശ്വാസികളും ഇമ്മാതിരി ആക്രണത്തിനെ അനുകൂലിക്കും എന്ന് ഞാന്‍ കരുതുന്നില്ല .
സ്വാമി സാന്ദീപാനന്ദ ഗിരിക്ക് നേരെ നടന്ന അക്രമത്തെ ശക്തമായി അപലപിക്കുന്നു .
ചിന്താ സ്വാതന്ത്ര്യങ്ങള്‍ക്ക്
എന്റെ ഐക്യദാര്‍ഢ്യം
from mangalam.com https://ift.tt/2Ob0VdT
via IFTTT
No comments:
Post a Comment