അച്ഛനും അമ്മയും പുരുഷന്‍; പെന്‍ഗ്വിന്‍ ദമ്പതികളില്‍ അമ്പരന്ന് ശാസ്ത്രം (വീഡിയോ) - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 28, 2018

അച്ഛനും അമ്മയും പുരുഷന്‍; പെന്‍ഗ്വിന്‍ ദമ്പതികളില്‍ അമ്പരന്ന് ശാസ്ത്രം (വീഡിയോ)

സിഡ്നി : ആണ്‍വര്‍ഗത്തില്‍പ്പെട്ട പെന്‍ഗ്വിന്‍ ദമ്പതികള്‍ക്ക് ഒരു കുഞ്ഞ് പിറന്നു. കൗതുകകരമായ ഈ വാര്‍ത്ത പുറത്ത് വരുന്നത് ഓസ്ട്രേലിയയിലെ സീ ലൈഫ് സിഡ്നി അക്വേറിയത്തില്‍ നിന്നാണ്. സ്ഫീന്‍, മാജിക് എന്നതാണ് ഈ രണ്ടു പെന്‍ഗ്വിന്‍ ദമ്പതികളുടെ വിളിപ്പേരുകള്‍.

പെന്‍ഗ്വിന്‍ വിഭാഗത്തില്‍ ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ പ്രണയിക്കുന്നത് പതിവാണ്. എന്നാല്‍ കുട്ടികള്‍ ഉണ്ടാകുന്നത് കേട്ടറിവ് ഇല്ലാത്ത കാര്യമാണ്. എന്നാല്‍ ഇവിടെ സ്ഫീനിനും മാജിക്കിനും ബ്രീഡിങിന് ആവശ്യമായ കാലാവസ്ഥ ഒരുക്കിയത് വിജയമായെന്ന് അക്വേറിയം വൃത്തങ്ങള്‍ പറയുന്നു. ഇത്തരത്തിലുളള കേസുകള്‍ മുന്‍പും വിവിധ അക്വേറിയങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇരുപെന്‍ഗ്വിനുകളും ആടിപാടി നടക്കുന്നതും ഒരുമിച്ച് നീന്തുന്നതും അക്വേറിയം ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഇന്‍ക്യൂബേഷനുളള സാഹചര്യം ഒരുക്കുകയായിരുന്നു. ആദ്യം കൂടൊരുക്കി ഇവയുടെ ചലനങ്ങള്‍ നിരീക്ഷിച്ചു. പിന്നീട് ഒരു ഡമ്മി മുട്ട നല്‍കി പരീക്ഷിച്ച ശേഷം യഥാര്‍ത്ഥ മുട്ടയിന്മേല്‍ അടയിരിക്കാന്‍ പെന്‍ഗ്വിന്‍ ദമ്പതികള്‍ക്ക് സൗകര്യം ഒരുക്കുകയായിരുന്നു.

പരസ്പരം അടുപ്പമുളള പെന്‍ഗ്വിനുകള്‍ തമ്മിലെ ഒന്നിക്കുകയുളളുവെന്ന് അക്വേറിയം വ്യക്തമാക്കുന്നു. മറ്റു ജീവിവര്‍ഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി കുട്ടിയെ പരിപാലിക്കുന്ന കാര്യത്തില്‍ ആണ്‍, പെണ്‍ പെന്‍ഗ്വിനുകള്‍ക്ക് തുല്യ ചുമതലയാണ്. ജെന്റൂ വിഭാഗത്തില്‍പ്പെട്ട ഈ രണ്ടു പെന്‍ഗ്വിനുകള്‍ അവയുടെ കുഞ്ഞിനെ നന്നായി പരിപാലിക്കുന്നതായി അക്വേറിയം അറിയിച്ചു. ഒക്ടോബര്‍ 19ന് ജനിച്ച കുഞ്ഞിന് 91 ഗ്രാം തൂക്കമുണ്ട്.



from mangalam.com https://ift.tt/2ORoVYV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages