താനൂര്‍: മത്സ്യത്തൊഴിലാളിയെ തലയ്ക്കടിച്ചും കഴുത്തറുത്തും കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ ഇരയായ സവാദിന്റെ ഭാര്യ സൗജത്തും കാമുകന്‍ ബഷീറും. വിദേശത്തായിരുന്ന ബഷീര്‍ രണ്ടു ദിവസത്തേക്ക് നാട്ടിലെത്തിയത് സവാദിനെ കൊലപ്പെടുത്താന്‍ വേണ്ടി മാത്രം. ബഷീര്‍ തലയ്ക്കടിച്ചപ്പോള്‍ കഴുത്തറുത്തത് സൗജിത്തായിരുന്നു. ഭര്‍ത്താവിനെ ഇല്ലാതാക്കി കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടിയായിരുന്നു ഇരുവരും ചേര്‍ന്ന് കൃത്യം നടത്തിയത്.
കൊലപാതക ശേഷം ബഷീര്‍ വിദേശത്തേക്ക് മടങ്ങിയെങ്കിലും കൊലപാതകസമയത്ത് ബഷീറിന്റെ ഒപ്പം ഉണ്ടായിരുന്ന സഹായിയെ കാസര്‍ഗോഡ് നിന്നും പോലീസ് അറസ്റ്റ് ചെയ്തതോടെ സംഭവം പുറത്തായി. കൊലപാതകം കാമുകനോടൊപ്പം ജീവിക്കാന്‍ വേണ്ടി ചെയ്തതാണെന്ന് ഭാര്യ സൗജത്ത് മൊഴി നല്‍കിയിട്ടുണ്ട്. താനൂര്‍ അഞ്ചുടി സ്വദേശി പൗറകത്ത് സവാദിനെ(40) തലക്ക് അടിയുമേറ്റ് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത് ഇന്നലെയാണ്. രാത്രി 12നും ഒന്നരക്കുമിടയിലായിരുന്നു സംഭവം. തിരുന്നെല്ലി അബ്ദുള്‍ ലത്തീഫിന്റെ ഉടമസ്ഥതയിലുള്ളതാണ് ക്വട്ടേഴ്‌സില്‍ രണ്ടു വര്‍ഷത്തോളമായി സവാദും ഭാര്യയും മക്കളും ഇവിടെ താമസം തുടങ്ങിയിട്ട്. രാത്രി വൈദ്യുതി പോയത് കാരണം സവാദും മൂത്ത കുട്ടിയും വരാന്തയിലാണ് കിടന്നിരുന്നത്. ഗ്രില്‍ ഉറപ്പിച്ച വരാന്തയുടെ വാതില്‍ പൂട്ടിയാണ് കിടന്നത്.
രാത്രിയോടെ ഉറങ്ങി കിടന്ന സവാദിന്റെ തലക്കടിച്ചത് ബഷീറായിരുന്നു. കുട്ടിയുടെ മുഖത്തേക്ക് രക്തം തെറിച്ചപ്പോള്‍ കുട്ടി ഞെട്ടിയുണര്‍ന്നപ്പോള്‍ കറുത്ത വസ്ത്രം ധരിച്ച ഒരാള്‍ ഓടിപ്പോകുന്നത് കണ്ടെന്ന് കുഞ്ഞ് പോലിസിന് മൊഴി നല്‍കി. ഉറങ്ങി കിടന്ന മകള്‍ ഉണര്‍ന്നപ്പോള്‍ സൗജത്ത് മകളെ മുറിയില്‍ പൂട്ടിയിട്ട ശേഷം ഭര്‍ത്താവിന്റെ മരണം ഉറപ്പിക്കിനായി കഴുത്ത് കത്തിക്കൊണ്ട് മുറിക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത സൗജത്തിനെ ഇന്ന് പോലീസ് ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
പുലര്‍ച്ചെ രണ്ടു മണിയോടെ സൗജത്ത് തന്നെ അടുത്ത വീട്ടുകാരെ വിളിച്ച് വിവരം അറിയിച്ചത്. പോലീസ് എത്തിയപ്പോള്‍ വീടിന്റെ സിറ്റ്ഔട്ടില്‍ സവാദ് രക്തത്തില്‍ക്കുളിച്ച് കിടക്കുന്നതാണ് കണ്ടത്. തലയ്ക്കടിയേറ്റും കഴുത്തിലും നെഞ്ചിലും കത്തികൊണ്ട് മുറിവേറ്റ നിലയിലുമായിരുന്നു മൃതദേഹം. കഴുത്ത് മുറിഞ്ഞ നിലയിലും കഴുത്തിന് താഴെ നീളത്തില്‍ വരഞ്ഞ മുറികളും കാണപ്പെട്ടു. നെറ്റിയില്‍ മരകഷ്ണമോ മറ്റ് ആയുധമോ ഉപയോഗിച്ച് അടിച്ചതിന്റെ മുറിവും ഉണ്ടായിരുന്നു. അടിയുടെ ശക്തിയില്‍ നെറ്റിയിലെ എല്ലിന് പൊട്ടല്‍ ഉണ്ടായിരുന്നു.
കൃത്യം നടത്താനായി മാത്രം ബഷീര്‍ വിദേശത്ത് നിന്ന് രണ്ടു ദിവസത്തെ ലീവെടുത്താണ് വന്നത്. കൃത്യത്തിന് ശേഷം ബഷീര്‍ വിദേശത്തേക്ക് തന്നെ കടന്നതായാണ് പോലീസിന് ലഭിച്ച വിവരം. ഇതിനിടെ കാമുകനെ സഹായിച്ച കാസര്‍ഗോഡ് സ്വദേശിയായ ആളെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാള്‍ കൊലപാതകം നടത്തുമ്പോള്‍ ബഷീറിനൊപ്പമുണ്ടായിരുന്നതായാണ് വിവരം. സൗജത്തിന്റെയും ഈ കസ്റ്റഡിയിലെടുത്ത സുഹൃത്തിന്റെയും അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.
from mangalam.com https://ift.tt/2O5owlb
via IFTTT
No comments:
Post a Comment