ശ്രീനഗര്‍: ജമ്മു കശ്മീരില്‍ തീവ്രവാദി ആക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ശ്രീനഗറിലെ കനികദാലില്‍ വെള്ളിയാഴ്ച രാവിലെയാണ് തോക്കുമായി എത്തിയ അജ്ഞാതര്‍ ആക്രമണം നടത്തിയത്. തദ്ദേശഭരണ തെരഞ്ഞെടുപ്പ് നടക്കാന്‍ മൂന്നു ദിവസം മാത്രം ശേഷിക്കേയാണ് ആക്രമണം.
ആയുധങ്ങളുമായി എത്തിയവര്‍ ഗ്രാമീണര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നും പ്രദേശവാസികള്‍ പറയുന്നു. മൂന്നു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും നസീര്‍ മുഹമ്മദ്, മുഷ്താഖ് അഹമ്മദ് എന്നിവര്‍ മരണമടയുകയായിരുന്നു. ഇവര്‍ രണ്ടു പേരും നാഷണല്‍ കോണ്‍ഫറന്‍സ് പ്രവര്‍ത്തകരാണ്. കശ്മീരിലെ തദ്ദേശഭരണ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം തിങ്കളാഴ്ചയാണ് നടക്കുന്നത്.
from mangalam.com https://ift.tt/2E87Zsm
via IFTTT
No comments:
Post a Comment