രണ്ട് കുപ്പി വെള്ളത്തിന് കിട്ടിയ ടിപ്പ് കണ്ട് അന്തംവിട്ട് വൈറ്ററായ യുവതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 23, 2018

രണ്ട് കുപ്പി വെള്ളത്തിന് കിട്ടിയ ടിപ്പ് കണ്ട് അന്തംവിട്ട് വൈറ്ററായ യുവതി

വാഷിങ്ടണ്‍: രണ്ട് കുപ്പി വെള്ളം വാങ്ങിയ ആള്‍ വെയിറ്റര്‍ക്ക് ടിപ്പായി നല്‍കിയത് പതിനായിരം ഡോളര്‍(ഏകദേശം 7,37,950 രൂപ). അമേരിക്കയിലെ നോര്‍ത്ത് കരോളീനയിലാണ് സംഭവം ഉണ്ടായത്. ഗ്രീന്‍ വില്ലെയിലെ സൂപ് ഡോഗ്‌സ് എന്ന ഭക്ഷണശാലയിലെ വെയിറ്ററായ അലൈനയ്ക്കാണ് ഇത്രയും തുക ടിപ്പായി ലഭിച്ചത്.

അലൈനയ്ക്ക് ഇത്രയും തുക ടിപ്പ് നല്‍കിയത് മിസ്റ്റര്‍ ബിസ്റ്റ് എന്നറിയപ്പെടുന്ന യു ട്യൂബ് താരമാണ്. സ്വാദിഷ്ഠമായ വെള്ളത്തിന് നന്ദി എന്നൊരു കുറിപ്പിനൊപ്പമാണ് പണം ടിപ്പായി വെച്ചിരുന്നത്. നൂറിന്റെ നോട്ടുകളുടെ ഒരു വലിയകെട്ടാണ് വച്ചിരുന്നതെന്നും ആരോ തന്നെ കളിപ്പിക്കുകയാണെന്നാണ് വിചാരിച്ചതെന്നും അലൈന പറഞ്ഞു.

മിസ്റ്റര്‍ ബീസ്റ്റിന് 89ലക്ഷം സബ്‌സ്‌ക്രൈബര്‍മാരാണ് യൂട്യൂബിലുള്ളത്. ടിപ്പ് ലഭിച്ചതിന് ശേഷമുള്ള അലൈനയുടെ ഭവങ്ങള്‍ പകര്‍ത്താന്‍ രണ്ട് പേരെ മിസ്റ്റര്‍ ബിസ്റ്റ് നിയോഗിച്ചിരുന്നു. പിന്നീട് തിരികെ എത്തിയ മിസ്റ്റര്‍ ബിസ്റ്റ് അലൈനയുടെയും മറ്റ് ജീവനക്കാരുടെയും സന്തോഷത്തില്‍ പങ്കു ചേര്‍ന്നിരുന്നു.

ഇത്രയും വലിയ തുക ടിപ്പായി ലഭിച്ചതില്‍ സന്തോഷമുണ്ട്. സപ് ഡോഗ്‌സില്‍ ജോലി ചെയ്യുന്ന വലിയൊരു ശതമാനം പേരും കോളേജ് പഠനം പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തവരാണ്. ഈ തുക എനിക്ക് വളരെ സഹായകരമാകുമെന്നാണ് കരുതുന്നത്. ഈ തുക ഞങ്ങളെല്ലാവരും ചേര്‍ന്ന് പങ്കുവച്ചെടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അത് ഒരുപാടു പേര്‍ക്ക് ഗുണകരമാകും- അലൈന പറഞ്ഞു. അലൈന പണവുമായി നില്‍ക്കുന്നതിന്റെ ചിത്രം സൂപ് ഡോഗ്‌സ് അവരുടെ ഫെയസ്ബുക്ക് പേജിലും പങ്കുവച്ചിട്ടുണ്ട്



from mangalam.com https://ift.tt/2S90c0d
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages