ന്യൂഡല്‍ഹി: പേടി എം തലവന്റെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തി അദ്ദേഹത്തെ ബ്‌ളാക്ക്‌മെയില്‍ ചെയ്ത് 20 കോടി തട്ടാന്‍ ശ്രമിച്ച വനിതാ സെക്രട്ടറി അറസ്റ്റില്‍. പേടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ്മയില്‍ നിന്നും പണം തട്ടാന്‍ ശ്രമിച്ച പത്തു വര്‍ഷമായി അദ്ദേഹത്തിന്റെ സെക്രട്ടറിയായി ജോലി ചെയ്യുന്ന സോണിയാ ധവാനാണ് പിടിയിലായത്. സഹപ്രവര്‍ത്തകന്‍ ദേവേന്ദര്‍ കുമാറിനോടും ഭര്‍ത്താവ് രൂപക് ജെയിനോടും ഒപ്പമായിരുന്നു തട്ടിപ്പ് ആസൂത്രണം ചെയ്തത്. നോയ്ഡയിലെ കമ്പനി ഓഫീസില്‍ നിന്നുമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ബോസില്‍ നിന്നും ചോര്‍ത്തിയ ഡേറ്റകളും സ്വകാര്യ വിവരങ്ങളും ഉപയോഗിച്ചായിരുന്നു ബ്‌ളാക്ക് മെയിലിന് ശ്രമിച്ചതെന്ന് സോണിയാ ധവാന്‍ പോലീസിനോട് പറഞ്ഞു. അതേസമയം എന്തു ഡേറ്റകളാണ് ഇവര്‍ ഉപയോഗപ്പെടുത്തിയതെന്ന വിവരം പോലീസ് പുറത്തു വിട്ടിട്ടില്ല. പേടിഎം വന്‍ വിജയമായി വളര്‍ച്ച പ്രാപിച്ച പത്തു വര്‍ഷമായി ഒപ്പം ജോലി ചെയ്യുന്ന സോണിയ ശേഖര്‍ ശര്‍മ്മയ്ക്ക് ഏറ്റവും വിശ്വസ്തയായ ജീവനക്കാരി കൂടിയായിരുന്നു. തട്ടിപ്പില്‍ സോണിയയുടെ പങ്കാളിയായ ദേവേന്ദര്‍ കുമാര്‍ ഏഴു വര്‍ഷം മുമ്പാണ് കമ്പനിയുടെ ഭാഗമായത്. സെക്രട്ടറി എന്ന നിലയില്‍ ശര്‍മ്മയുടെ ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണ്‍, ഓഫീസ് കമ്പ്യൂട്ടര്‍ എന്നിവ കൈകാര്യം ചെയ്യാന്‍ സോണിയയ്ക്ക് സാധിച്ചിരുന്നു.
രോഹിത് ചോമള്‍ എന്ന നാലാമനിലൂടെയാണ് വിവരങ്ങള്‍ ഇവര്‍ കൈമാറിയിരുന്നത്. ചോമള്‍ കമ്പനിയുടെ സീനിയര്‍ വൈസ്പ്രസിഡന്റായ ശര്‍മ്മയുടെ സഹോദരന്‍ അജയ് ശേഖര്‍ ശര്‍മ്മയെ വിളിച്ച് കമ്പനി നഷ്ടത്തിലാക്കുമെന്നും കമ്പനിയുടെ സല്‍പ്പേര് തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തി. സെപ്തംബര്‍ 20 ന് നടത്തിയ ആദ്യ കോളില്‍ ചോമള്‍ ആവശ്യപ്പെട്ടത് 10 കോടിയായിരുന്നു. എന്നാല്‍ ശര്‍മ്മ തന്റെ ഒരു ജീവനക്കാരിയും അവരുടെ സഹായികളും ചേര്‍ന്ന് ചില ഡേറ്റകള്‍ മോഷണം നടത്തി അത് പുറത്തു വിടാതിരിക്കാന്‍ 20 കോടി നല്‍കണമെന്ന് ആവശ്യപ്പെട്ട് ബ്‌ളാക്ക് മെയില്‍ ചെയ്യുന്നതായി പോലീസിനെ വിളിച്ചു പറയുകയായിരുന്നു.
സംഭവത്തില്‍ കൊല്‍ക്കത്ത സ്വദേശിയായ ചോമള്‍ മുങ്ങിയിരിക്കുകയാണ്. ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അറസ്റ്റിലായ മൂന്ന് പേര്‍ക്കുമെതിരേ വഞ്ചന, കളവ്, പണാപഹരണം, ഗൂഡാലോചന തുടങ്ങിയ ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. ഇതിനൊപ്പം വിവരസാങ്കേതിക നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. നോയ്ഡ പോലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്ത വിവരം കാണിച്ച് കമ്പനി വാര്‍ത്താകുറിപ്പും പുറത്തിറക്കിയിട്ടുണ്ട്.
from mangalam.com https://ift.tt/2z0drHE
via IFTTT
No comments:
Post a Comment