പമ്പ: ശബരിമലയിൽ നാടകീയ സംഭവങ്ങൾ തുടരുന്നു.വെള്ളിയാഴ്ച രാവിലെ സന്നിധാനത്തേക്ക് പുറപ്പെട്ട രണ്ട് യുവതികൾ ഭക്തരുടെ പ്രതിഷേധത്തെ തുടർന്ന് തിരിച്ചിറങ്ങുന്നതിനു പിന്നാലെ ശബരിമലയിൽ പ്രവേശിക്കാൻ മറ്റൊരു സ്ത്രീയെത്തി. മേരി സ്വീറ്റിയെന്നാണ് ഇവരടെ പേര്.തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിനിയാണ് താനെന്ന് ഇവർ മാധ്യമങ്ങളോടു പറഞ്ഞു. രാവിലത്തെ സംഭവ വികാസങ്ങളുടെ അടിസ്ഥാനത്തിൽ സുരക്ഷ നൽകാനാവില്ലെന്ന് പോലീസ് മേരിയെ അറിയിച്ചു. തുടർന്ന് ഇവർ പമ്പയിലേക്ക് മടങ്ങി. തനിക്ക് നാൽപ്പത്താറുവയസ്സുണ്ടെന്നുംആറുമാസം മുമ്പ് പമ്പയിലെത്തിയിരുന്നെന്നും മേരി മാധ്യമങ്ങളോടു പറഞ്ഞു. ഷാർജയിലാണ് താൻ ജോലി ചെയ്യുന്നതെന്നും ഇവർ വ്യക്തമാക്കി. കൺട്രോൾ റൂം റോഡും നീലിമല റോഡും രണ്ടായി പിരിയുന്ന ഭാഗത്തുവച്ചാണ് മാധ്യമങ്ങൾ മേരിയെ കണ്ടത്. content highlights:Mary sweety kazhakkoottam native plans to enter sabarimala
from mathrubhumi.latestnews.rssfeed https://ift.tt/2Ajti66
via
IFTTT
No comments:
Post a Comment