ശശിക്കെതിരായ ലൈംഗികാരോപണം സി.പി.എം. സംസ്ഥാന കമ്മിറ്റി ചർച്ചയ്ക്കെടുത്തില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 1, 2018

ശശിക്കെതിരായ ലൈംഗികാരോപണം സി.പി.എം. സംസ്ഥാന കമ്മിറ്റി ചർച്ചയ്ക്കെടുത്തില്ല

തിരുവനന്തപുരം: പി.കെ.ശശിക്കെതിരായ ലൈംഗികാരോപണം സി.പി.എം. സംസ്ഥാന കമ്മിറ്റി ആദ്യദിനം ചർച്ചയ്ക്കെടുത്തില്ല. സംഘടനാവിഷയം തിങ്കളാഴ്ച യോഗത്തിന്റെ അജൻഡയിലുൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ശശിക്കെതിരായ പാർട്ടി അന്വേഷണ കമ്മിഷന്റെ റിപ്പോർട്ട് തിങ്കളാഴ്ച ലഭിക്കുമോയെന്ന് പാർട്ടിവൃത്തങ്ങൾ ഉറപ്പു പറയുന്നില്ല. നടപടി പൂർത്തിയാക്കി കമ്മിഷൻ റിപ്പോർട്ട് സമർപ്പിക്കുകയാണെങ്കിൽ തിങ്കളാഴ്ച യോഗം ഇതിന്മേൽ തീരുമാനമെടുത്തേക്കാം. പ്രളയാനന്തര പുനരധിവാസ, പുനർനിർമാണപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് ഞായറാഴ്ച സംസ്ഥാനകമ്മിറ്റി യോഗം ചർച്ച ചെയ്തത്. പ്രളയ പുനരധിവാസ, പുനർനിർമാണ പ്രവർത്തനങ്ങൾ വെല്ലുവിളി നിറഞ്ഞതാണെന്ന വിലയിരുത്തലാണ് യോഗത്തിലുണ്ടായത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇതുവരെ പിരിഞ്ഞുകിട്ടിയ 1600കോടിയോളം രൂപ കൊണ്ട് ഉദ്ദേശിക്കുന്ന തരത്തിലുള്ള പുനർനിർമാണപ്രവൃത്തികൾ സാധ്യമാകില്ല. ഇതിനായി തുക വീണ്ടും കണ്ടെത്തണം. ദുരന്തബാധിതമേഖലകളിൽ വീടുകൾ പൂർണമായി പുതിയ സാഹചര്യങ്ങൾക്കനുസരിച്ച് പുനർനിർമിക്കേണ്ടതുണ്ട്. ഇതിന് ഉദ്ദേശിക്കുന്നതിനേക്കാൾ ചെലവുണ്ടാകും. മന്ത്രിമാരെ വിദേശത്തയച്ച് പണം സ്വരൂപിക്കുന്നതിനുള്ള ചർച്ചകളും യോഗത്തിലുണ്ടായി.


from mathrubhumi.latestnews.rssfeed https://ift.tt/2zG6BIT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages